CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

ഓരോ സീസണിലും ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന മത്സരം ആകുമ്പോൾ ഉയരുന്ന ചോദ്യമാണ്, ഇത് മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസൺ ആണോ എന്ന്? 2020 ന് ശേഷമുള്ള പല സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് സൂപ്പർതാരം ഈ ചോദ്യം നേരിട്ടപ്പോൾ അന്നൊക്കെ അടുത്ത സീസണിൽ മടങ്ങിവരും എന്ന സൂചനയാണ് ധോണി നൽകിയത്. എന്തായാലും ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18 ആം സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിലും ആ ചോദ്യം നേരിട്ടപ്പോൾ ധോണി പതിവ് പോലെ ഒരു ഉത്തരം നൽകിയിരിക്കുകയാണ്.

ഇന്ന് സീസണിലെ തങ്ങളുടെ അവസാന പോരിൽ ആദ്യം ബാറ്റ് ചെയ്ത് തലയും സംഘവും ഉയർത്തിയ  231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 147 റൺസ് നേടാനെ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് 83 റൺസിന്റെ ആശ്വാസ ജയം. ഈ വർഷം ആദ്യമായിട്ടാണ് കളിയുടെ മൂന്ന് മേഖലയിലും ടീം ആധിപത്യം പുലർത്തുന്ന കാഴ്ച്ച കാണാൻ സാധിച്ചത് എന്നും പറയാം.

എന്തായാലും മത്സരശേഷം പതിവ് പോലെ ധോണിയോട് ഇതേ ചോദ്യം പലതവണ ചോദിച്ചിട്ടുള്ള ഹർഷ ഭോഗ്ലെ അടുത്ത സീസണിൽ നിങ്ങളെ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ധോണി പറഞ്ഞ മറുപടി ഇങ്ങനെ:

“എനിക്ക് തീരുമാനമെടുക്കാൻ 4-5 മാസമുണ്ട്, തിടുക്കമൊന്നുമില്ല. റാഞ്ചിയിലേക്ക് മടങ്ങാൻ, കുറച്ച് ബൈക്ക് യാത്രകൾ ആസ്വദിക്കാൻ ധാരാളം സമയമുണ്ട്. ഞാൻ തിരിച്ചുവരുമെന്നോ തിരിച്ചുവരില്ലെന്നോ ഞാൻ പറയുന്നില്ല” അദ്ദേഹം പറഞ്ഞു.

Read more

എന്തായാലും ധോണി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ ആർത്തലച്ചു സ്റ്റേഡിയം തങ്ങളുടെ പ്രിയ താരത്തെ ഒരിക്കൽക്കൂടി കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മടങ്ങിയിരിക്കുന്നത്.