ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിച്ച ചെന്നൈക്ക് കാര്യങ്ങൾ എല്ലാം കൈവിട്ട് പോയി. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള പല മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോൽക്കാൻ പോലും നിൽക്കാൻ ആകാതെ ചെന്നൈ വീണപ്പോൾ അവരുടെ ആരാധകർക്ക് നിരാശയായി.
എന്തായാലും ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി ഒന്നും ചെയ്യാനാകാതെ സീസൺ അവാസാനിച്ചപ്പോൾ അവരുടെ മുൻ താരം സുരേഷ് റെയ്ന ടീമിന്റെ നിരാശകൾക്ക് ഇടയിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. കേവലം ഒരു സീസൺ നോക്കി തങ്ങളെ വിലയിരുത്തരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇങ്ങനെ:
“കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ, ആകാശം പ്രാവുകളുടേതാണെന്ന് അർത്ഥമാക്കുന്നില്ല”
ഇതിനെക്കാൾ വലിയ വാക്കുകൾ കിട്ടാൻ ഇല്ലെന്നും കേവലം ഒരു മോശം സീസൺ നോക്കി ചെന്നൈയെ അളക്കാൻ നിൽക്കരുത് എന്നുമാണ് കടുത്ത ആരാധകരും പറയുന്നത്.
SURESH RAINA ON CSK’S BAD SEASON:
“If the eagles do not fly for four days, that doesn’t mean the sky belongs to the pigeons”. pic.twitter.com/MGRN6WhDdF
— Mufaddal Vohra (@mufaddal_vohra) May 25, 2025
Read more