സന്ദീപ് വാര്യരെ ഇന്ത്യന്‍ ടീമിലേക്ക് അയക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്‌നാട്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സ് ബോളറായി ബി.സി.സി.ഐ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത മലയാളി പേസര്‍ സന്ദീപ് വാര്യരെ വിട്ടുനല്‍കില്ലെന്ന് തമിഴ്‌നാട്. മുഷ്താഖ് അലിട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി നിലവില്‍ സന്ദീപ് കളിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാട്. ഈ സീസണില്‍ താരം തമിഴ്‌നാടിനാണ് കളിക്കുന്നത്.

ആദ്യ ടെസ്റ്റിന് മുന്നോടിയായി ഈ മാസം 27ന് ചെന്നൈയിലെത്തണമെന്ന് ബി.സി.സി.ഐ താരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായതിന് ശേഷം ടീമിന്റെ ബയോ ബബിളില്‍ പ്രവേശിക്കണമെന്നും താരത്തോട് ബി.സി.സി.ഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ് അവസാനിക്കുന്ന ഈ മാസം 31 വരെ താരത്തെ ടീമില്‍ നിലനിര്‍ത്താനാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ താത്പര്യപ്പെടുന്നത്.

Sandeep Warrier Credits KKR Captain For His Infusion In The Setup

ഈ പ്രത്യേക സാഹചര്യത്തില്‍ സന്ദീപിനെ വൈകി ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.സിഐയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ബി.സി.സി.ഐ ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന.

Cricket: Sandeep Warrier

നിലവില്‍ മുഷ്താഖ് അലി ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങള്‍ക്കായി അഹമ്മദാബാദിലാണ് സന്ദീപ് ഉള്ളത്. അവിടെയും നിലവില്‍ താരം ബയോ ബബിളിലാണുള്ളത്.