ടി20 ലോകകപ്പ് 2024: ധാരാളം പ്രതിഭകളുണ്ട്, പക്ഷേ...; ഇന്ത്യയെ നാണംകെടുത്തി സ്റ്റൈറിസ്

2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. ഒരുപാട് പ്രതിഭയുള്ള ടീമാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ സ്‌റ്റൈറിസ് ടീമിന്റെ ദൗര്‍ബല്യങ്ങളും എടുത്തുകാട്ടി.

ഇന്ത്യയ്ക്ക് ധാരാളം പ്രതിഭകളുണ്ട്, പക്ഷേ അവര്‍ക്കും പോരായ്മകളുണ്ട്. അവര്‍ നന്നായി ഫീല്‍ഡ് ചെയ്യുന്നില്ല. കൂടാതെ ടീമിന്റെ ബാലന്‍സും ഒരു പ്രശ്നമാണ്.

ഫോം കണ്ടെത്തുകയാണെങ്കില്‍ ഈ ലോകകപ്പിലെ ഫേവറിറ്റുകളായി നാലോ, അഞ്ചോ ടീമുകളുണ്ടെന്നു ഞാന്‍ കരുതുന്നു. സൗത്താഫ്രിക്ക വളരെ മികച്ച ടീമായാണ് കാണപ്പെടുന്നത്. സാഹചര്യങ്ങള്‍ വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്നതാണ്. ഇതു വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവും.

നാട്ടില്‍ കളിക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളും ടൂര്‍ണമെന്റിലെ ശക്തമായ സാന്നിധ്യമാണ്- സ്‌റ്റൈറിസ് ജിയോസിനിമയോട് പറഞ്ഞു.

Read more