ലോക കപ്പ് നാട്ടിലായിരുന്നേല്‍ ഇന്ത്യ മിന്നിച്ചേനെ, യു.എ.ഇയില്‍ വേറെ പുലികളുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ താരം

ഈ വര്‍ഷം യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാന്‍. ഇന്ത്യയേക്കാള്‍ സാധ്യത വെസ്റ്റിന്‍ഡീസിനാണെന്നാണ് സ്വാന്‍ പറഞ്ഞത്. അതിനുള്ള കാരണങ്ങളും സ്വാന്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യയിലാണ് മത്സരം നടന്നതെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയായിരുന്നു ഫേവറേറ്റുകള്‍. എന്നാല്‍ ടൂര്‍ണമെന്റ് യു.എ.ഇയിലായതിനാല്‍ വെസ്റ്റിന്‍ഡീസാണ് കപ്പടിക്കാന്‍ സാധ്യതയുള്ളവരില്‍ മുന്നില്‍. വലിയ കരുത്തുള്ള താരങ്ങളാണവര്‍. ബാറ്റിംഗിലും ബോളിംഗിലും അവര്‍ക്ക് ഇതേ കരുത്തുണ്ട്’ സ്വാന്‍ പറഞ്ഞു.

Graeme Swann: England Cannot Complain About Pitch As It Was Same For Both  Teams

മൂന്നാം ടി20 ലോക കപ്പ് കിരീടം തേടിയാണ് വിന്‍ഡീസ് ഇത്തവണയിറങ്ങുന്നത്. ഒക്ടോഹര്‍ 17 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോക കപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.