'ഒരു തോല്‍വി എന്നത് ലോകത്തിന്റെ അവസാനമാണെന്ന് കരുതുന്നില്ല, എതിരാളി നിങ്ങളെക്കാള്‍ നന്നായി കളിച്ചു എന്ന് അംഗീകരിക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ടതില്ല'

ഒറ്റ തോല്‍വി കൊണ്ട് ലോകം അവസാനിച്ചു എന്ന് കരുതുന്നവര്‍, തീര്‍ച്ചയായും, മത്സരശേഷമുള്ള വിരാട് കോഹ്ലിയുടെ പ്രസ്സ് കോണ്‍ഫറന്‍സ് കാണണം. Warmup മത്സരത്തില്‍ നന്നായി കളിച്ച ഇഷാന്‍ കിഷനെ, രോഹിത് ശര്‍മ്മക്ക് പകരം കളിപ്പിക്കേണ്ടതായിരുന്നില്ലേ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിരാട് പറഞ്ഞ മറുപടി ഇതായിരുന്നു.

‘രോഹിത് ശര്‍മ്മയെ ഡ്രോപ്പ് ചെയ്യണം എന്നാണോ താങ്കള്‍ പറയുന്നത്. ഞങ്ങള്‍ അവസാനം കളിച്ച T20 മാച്ചില്‍, രോഹിത് എന്താണ് ചെയ്തതെന്ന് താങ്കള്‍ക്ക് ഓര്‍മ്മയില്ലെ? (അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെ 34 പന്തില്‍ 64 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനo) ഒരു വിവാദമാണ് ഉദ്ദേശമാണെങ്കില്‍ നേരത്തെ പറയുക, ഞാന്‍ അതിനനുസരിച്ചു മറുപടി പറയാം’
തോല്‍വിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിരാട് നല്‍കിയ മറുപടികള്‍ കൂടുതല്‍ പ്രസക്തമാണ്.

Virat Kohli gives credit to Pakistan after India slump to heavy T20 World Cup defeat but refuses to panic | Cricket News | Sky Sports

‘ ഗെയിമിനെ റെസ്പെക്ട് ചെയ്യുന്ന ടീമാണ് ഞങ്ങള്‍. ഒരു തോല്‍വി എന്നത് ലോകത്തിന്റെ അവസാനമാണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ ഇന്ന് മോശമായിട്ടാണ് കളിച്ചത്. പാകിസ്ഥാന്‍ തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. നിങ്ങളുടെ എതിരാളി നിങ്ങളെക്കാള്‍ നന്നായി കളിച്ചു എന്ന വസ്തുത അംഗീകരിക്കുന്നതില്‍ യാതൊരു നാണക്കേടും തോന്നേണ്ടതില്ല. തെറ്റുകള്‍ മനസ്സിലാക്കി, അത് തിരുത്തി കൊണ്ട് പോസിറ്റീവായി മുമ്പോട്ടു പോകാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.’

Image

It is not success, it is the way you respond to the failure, defines you. ജയം മാത്രമല്ല, തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ചില തോല്‍വികള്‍ ഇങ്ങനെയാണ് എതിരാളികള്‍ നിങ്ങളെ തീര്‍ത്തും നിഷ്പ്രഭരാക്കി കളയും…

There is nothing shame in accepting it. Accepting the failure is the first sign of comeback. We believe this team will comeback Stronger.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍