ഇന്ത്യയ്ക്ക് ഇപ്പോഴും മികച്ച ടീം ഏതാണെന്ന് മനസ്സിലാക്കാനായിട്ടില്ല: വിമര്‍ശിച്ച് പോണ്ടിംഗ്

ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഏറെക്കുറെ ഉറപ്പിച്ച് നില്‍ക്കുന്ന സാഹചര്യത്തിലും ടീമിനെ വിമര്‍ശിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ പ്ലെയിംഗ് ഇലവനിലെ റിഷഭ് പന്തിന്റെ അഭാവമാണ് പോണ്ടിംഗിനെ ഇതിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കിപ്പോഴും മികച്ച ടീമേതാണെന്ന് മനസിലാക്കാനായിട്ടില്ലെന്ന് പോണ്ടിംഗ് തുറന്നടിച്ചു.

റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ്. ഒന്നാമത്തെ കാര്യം അവന്‍ മാച്ച് വിന്നറാണെന്നതാണ്. രണ്ടാമത്തെ കാര്യം അവനൊരു ഇടം കൈയന്‍ ബാറ്റ്സ്മാനാണെന്നതാണ്. അവനെപ്പോലൊരു താരത്തെ മധ്യനിരയില്‍ ആവശ്യമായിട്ടുണ്ട്.

അക്ഷര്‍ പട്ടേലിനെയാണ് നിലവില്‍ ഇന്ത്യ ഇടംകൈയന്റെ വിടവ് നികത്താന്‍ മധ്യനിരയില്‍ ഉപയോഗിക്കുന്നത്. രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ ഉപയോഗിക്കുന്നതിനാല്‍ റിഷഭിന്റെ അവസരം കുറയുന്നു. ഇന്ത്യക്കിപ്പോഴും മികച്ച ടീമേതാണെന്ന് മനസിലാക്കാനായിട്ടില്ല. ചിലപ്പോള്‍ അത്തരമൊരു സാഹചര്യം ഓസ്ട്രേലിയക്ക് വരാത്തതുകൊണ്ടാവാം.

IPL 2021: Ricky Ponting impressed by DC skipper Rishabh Pant's level of 'maturity'

Read more

വീണ്ടും പറയുന്നു റിഷഭ് ഒരു മാച്ച് വിന്നറായ താരമാണ്. ഇതിന് മുമ്പ് അവന്‍ ഓസ്ട്രേലിയയില്‍ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലത് റെഡ്ബോള്‍ ക്രിക്കറ്റിലും ഇത് വെള്ളബോള്‍ ക്രിക്കറ്റുമാണ്. സെമിയിലേക്കെത്തിയാല്‍ ഇന്ത്യക്കായി വലിയ മത്സരങ്ങള്‍ കളിക്കാന്‍ അവന് സാധിച്ചേക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.