ബോളര്‍മാര്‍ വെറും പാഴ്, കളി ജയിപ്പിച്ചത് മഴ; തുറന്നടിച്ച് റെയ്‌ന

ബംഗ്ലാദേശിനെതിരായ നേടിയ വിജയത്തിലും ടീം ഇന്ത്യ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്ന. അഡ്ലെയ്ഡ് ഓവലില്‍, നടന്ന ടി20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ ബംഗ്ലാദേശിനെ 5 റണ്‍സിന് പരാജയപ്പെടുത്തിയത്. എന്നാല്‍ വിജയത്തിലും ബോളര്‍മാരുടെ പ്രകടനത്തെ വിമര്‍ശിച്ച റെയ്‌ന മഴ പെയ്തില്ലായിരുന്നെങ്കില്‍ മത്സരം കൈവി്ട്ട പോയെനെ എന്നും വിലയിരുത്തി.

ഈ കളിയില്‍ ബംഗ്ലാദേശ് പൊരുതിയ രീതിവെച്ച് നോക്കുമ്പോള്‍ മഴ കളി വൈകിച്ചില്ലാരുന്നില്ലെങ്കില്‍, കളി അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. ആദ്യ ഏഴ് ഓവറുകളില്‍ ഇന്ത്യന്‍ ബോളിംഗ് ആക്രമണം തകര്‍ന്നു. അത് അവര്‍ക്ക് ഒരു പഠനാനുഭവമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ വിജയിച്ചിരിക്കാം, പക്ഷേ രോഹിത് പോലും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ബംഗ്ലാദേശ് മികച്ചതാണെന്ന് സമ്മതിച്ചുവെന്നും സുരേഷ് റെയ്ന പറഞ്ഞു.

ടീം ഇന്ത്യ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതൊരു ഉണര്‍ത്തല്‍ കോളാണ്. അവര്‍ അഭിമുഖീകരിക്കുന്ന ടീമുകള്‍ ശക്തരായതിനാല്‍ സെമി ഫൈനലുകളിലും ഫൈനലുകളിലും അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിവരുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി

ഇന്ത്യയിലെ മികച്ച അഞ്ച് ബാറ്റര്‍മാര്‍ ഇലവനിലുണ്ട്. രോഹിത് ശര്‍മ്മ മോശം ഫോമിലാണ്. എന്നിരുന്നാലും, കെഎല്‍ രാഹുലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നല്ല സൂചനയാണ്. വിരാട് കോഹ്ലി മികച്ച ഫോമിലാണ്, സൂര്യകുമാര്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്നു. ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.