35 ബോള്‍ കളിച്ചു 40 റണ്‍ അടിക്കുന്നതോ 40 ബോള്‍ കളിച്ചു 50 അടിക്കുന്നതോ അല്ല ടി20

 

അജ്മല്‍ നിഷാദ്

മുന്‍പ് പറഞ്ഞത് തന്നെ ഇപ്പോളും പറയുന്നു. 35 ബോള്‍ കളിച്ചു 40 റണ്‍ അടിക്കുന്നതോ 40 ബോള്‍ കളിച്ചു 50 അടിക്കുന്നതോ അല്ല ടി20. അങ്ങനെ കളിക്കാത്തത് കൊണ്ട് ആണ് വെസ്റ്റ് ഇന്‍ഡീസ് ഈ ഫോര്‍മാറ്റില്‍ ഏറ്റവും പേടിക്കേണ്ട ടീം ആകുന്നതും.

2015 ലോക കപ്പ് തകര്‍ച്ചക്ക് ശേഷം ഇംഗ്ലണ്ട് ഈ ഒരു അപ്രോചിലാണ് ടീമിനെ വാര്‍ത്തു എടുത്തതും. ബട്‌ലറൊക്കെ ആദ്യ 8 ടി20 യില്‍ നിന്ന് 10 ആവറേജ് പോലും ഇല്ലായിരുന്നു. പക്ഷെ ടീമിന് ഒരു വിഷന്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ബാക്ക് ചെയ്തു കൊണ്ടിരുന്നു.

സ്റ്റാറ്റസും മറ്റും നോക്കി ഇരുന്നത് കൊണ്ട് നമ്മുടെ ടീം 2007 നു ശേഷം ടി20 യില്‍ കപ്പ് ഒന്നും ഇല്ലാതെ ഇരിക്കുന്നു. വീണ്ടും പറയുന്നു ടി20യില്‍ സ്റ്റാറ്റസിനു അല്ല ഇമ്പാക്ടിനു തന്നെ ആണ് ഇന്ന് പ്രാധാന്യം.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍