ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, മത്സരശേഷം വലിയ വെളിപ്പെടുത്തൽ നടത്തി സൂര്യകുമാർ യാദവ്

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി 1-0ന് മുന്നിലെത്തി. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ഉദ്ഘാടന മത്സരം ഉപേക്ഷിച്ചിരുന്നു . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 നേടിയിരിക്കെ മഴ മത്സരം തടസപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ സൗത്താഫ്രിക്കയുടെ ലക്‌ഷ്യം 15 ഓവറുകളിൽ 152 റൺസ് ആയി ചുരുക്കി. ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടിയ റിങ്കു സിംഗ് 39 പന്തിൽ 68 റൺസ് നേടിയപ്പോൾ സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 56 റൺസ് നേടിയും തിളങ്ങി. മറുപടി ബാറ്റിംഗില്‍ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ ലക്ഷ്യം മറികടന്നു. റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച പ്രകടനം നടത്തി തിളങ്ങി.

മത്സരശേഷം സംസാരിച്ച സൂര്യകുമാർ യാദവ് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ റീസയും മാത്യു ബ്രീറ്റ്‌സ്‌കെയും മനോഹരമായി ബാറ്റ് ചെയ്‌തുവെന്നും ഹെൻഡ്രിക്‌സിന്റെ ക്യാപ്റ്റൻ എയ്ഡൻ മാർക്രമുമായുള്ള കൂട്ടുകെട്ട് തന്റെ ടീമിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കരുതി.

“തുടക്കത്തിൽ അവർ ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും കളി ഞങ്ങളിൽ നിന്ന് അകറ്റുകയും ചെയ്തു. ദക്ഷിണാഫ്രിക്ക വളരെ വേഗത്തിൽ കളിച്ചാണ് ടീം സ്കോർ മുന്നോട്ട് പോയത്. പിന്നെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.” സൂര്യകുമാർ പറഞ്ഞു.

ഇന്ത്യൻ നിരയിൽ എടുത്ത് പറയേണ്ടത് റിങ്കു  നടത്തിയ മികച്ച പ്രകടനം  തന്നെ ആയിരുന്നു സ്‌ട്രേലിയക്ക് എതിരെ അടുത്തിടെ സമാപിച്ച ടി 20 പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ അന്ന് റിങ്കു വലിയ രീതിയിൽ ഉള്ള പങ്ക് വഹിച്ചിരുന്നു. ഓരോ മത്സരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്ന കാര്യം. ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്ന തന്ത്രത്തോടൊപ്പം വിക്കറ്റുകൾ പോകൂന്നതിന് അനുസരിച്ച് തന്റെ രീതികൾ മാറ്റാനും താരത്തിന് സാധിക്കുന്നു.

Read more

ഇന്ത്യൻ മണ്ണിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പരമ്പരക്കായി എത്തുമ്പോൾ റിങ്കുവിന്റെ പ്രകടനം ഏവരും ഉറ്റുനോക്കിയിരുന്നു. സെന്റ് ജോർജ്‌സ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിരിക്കെയാണ് മഴയെത്തിയപ്പോൾ തിളങ്ങിയത് 39 പന്തിൽ 68 റൺസെടുത്ത റിങ്കു സിംഗ് തന്നെ ആയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും മികച്ച് നിന്നെങ്കിലും റിങ്കു തന്നെ ആയിരുന്നു സ്റ്റാർ. പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് റിങ്കു സൂര്യകുമാർ കൂട്ടുകെട്ട് ആയിരുന്നു.