ദ്രാവിഡ് കാണിച്ചത് മണ്ടത്തരം, എന്തിനായിരുന്നു ഇത്രയും തിടുക്കം എന്ന് വിചാരിച്ചു; തുറന്നുപറഞ്ഞ് യുവരാജ്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ ഇരട്ട സെഞ്ച്വറി തികച്ചതിന് ശേഷം പാകിസ്ഥാനെതിരായ മുൾട്ടാൻ ടെസ്റ്റിൽ ടീം ഡിക്ലയർ ചെയ്യാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് പറയുന്നു . ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് കാലം ചർച്ച ചെയ്യപ്പെട്ട വിവാദമായിരുന്ന തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് യുവരാജ്.

വേഗത്തിൽ കളിക്കണം, വൈകാതെ ഡിക്ലറേഷൻ ഉണ്ടാകുമെന്ന് ഇടയിൽ ഒരു സന്ദേശം ലഭിച്ചു. അദ്ദേഹം 194 ൽ നിൽക്കെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ആർക്കും മനസിലായില്ല.. ഒന്നോ രണ്ടോ ഓവറിനുള്ളിൽ അദ്ദേഹത്തിന് 6 റൺസ് നേടാമായിരുന്നു. ആ താമസിക്കുന്ന 2 ഓവർ വലിയ വ്യത്യാസം ഒന്നും ഉണ്ടാക്കില്ല എന്നുറപ്പാണ്.”

ഇരട്ടസെഞ്ചുറി എന്ന അതുല്യ നേട്ടത്തിന്റെ വക്കിൽ നിൽക്കെ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ‘ടീമിന്റെ വിജയമാണ് പ്രധാനം, വ്യക്തികളുടെ നേട്ടമല്ല’ എന്നൊക്കെ ചൂണ്ടിക്കാട്ടി ചിലർ പ്രതിരോധിച്ചെങ്കിലും, ആരാധകരെല്ലാം സച്ചിനൊപ്പമായിരുന്നു. മാന്യതയുടെ മറുരൂപമായ സച്ചിനും ഈ തീരുമാനത്തിൽ കടുത്ത അമർഷമുണ്ടായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.

ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ദ്രാവിഡിന്റെ തീരുമാനം തന്നിൽ കടുത്ത നിരാശ ഉളവാക്കിയെന്ന് പിന്നീട് സച്ചിൻ തന്റെ ആത്മകഥയിൽ എഴുതുകയും ചെയ്തു. ‘ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇരട്ടസെഞ്ചുറി നഷ്ടമാക്കിയെങ്കിലും അതിന്റെ വിഷമം കളത്തിൽ പ്രകടിപ്പിക്കില്ലെന്ന് ഞാൻ രാഹുലിന് വാക്കുകൊടുത്തു. എങ്കിലും, സംഭവിച്ച കാര്യങ്ങളോട് മാനസികമായി പൊരുത്തപ്പെടുന്നതു വരെ കളത്തിനു പുറത്ത് ഒറ്റയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടു’ – സച്ചിൻ ആത്മകഥയിൽ എഴുതിയിരുന്നു.