ഇന്ത്യക്കെതിരെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ താരം ചാരിത് അസലങ്കയ്ക്ക് പരുക്കേറ്റതാണ് ലങ്കന്‍ ക്യാമ്പിന് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. തുടഞരമ്പിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
അസലങ്കയ്ക്കൊപ്പം പാത്തും നിസ്സങ്കയ്ക്കും പരുക്കാണ്. രണ്ടാം ടി20യില്‍ നിസ്സങ്ക കളിക്കുന്ന കാര്യവും സംശയത്തിലാണ്. മികച്ച ഫോമിലുള്ള അസലങ്കയ്ക്ക് കളിക്കാനാകാത്തത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
ആദ്യ ടി20യില്‍ 26 പന്തില്‍ 44 റണ്‍സ് നേടി അസലങ്ക തിളങ്ങിയിരുന്നു. ഏകദിന പരമ്പരയിലും ടീമിനായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ലങ്കയ്ക്ക് പരമ്പര നഷ്ടമാകും.
Read more
ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. സ്വന്ത്ം ഏകദിന പരമ്പരയും കൈവിട്ട ലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സാധ്യത നിലനിര്‍ത്തിയേ തീരൂ.