ലങ്കന്‍ ലോക കപ്പ് ടീം പ്രഖ്യാപിച്ചു; സൂപ്പര്‍ താരം തിരിച്ചുവന്നു

ട്വന്റി20 ലോക കപ്പിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ മധ്യത്തില്‍ യുഎഇയില്‍ ട്വന്റി20 ലോക കപ്പിന് തുടക്കമാകും.

ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയുടെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ സവിശേഷത. ദാസുന്‍ ഷനകയാണ് ലങ്കന്‍ ടീമിന്റെ നായകന്‍.

ബാറ്റിംഗ് നിരയിലെ പരിചയസമ്പന്നന്‍ ദിനേശ് ചാന്ദിമലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ചാന്ദിമലിനെ തുണച്ചത്.

Read more