ഞാൻ നടത്തിയ മികച്ച പ്രകടനം ചില താരങ്ങൾക്ക് ഉൾകൊള്ളാൻ പറ്റിയില്ല, എന്റെ നാശം കാണാൻ ആഗ്രഹിച്ച ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്; ലോകകപ്പിന് ശേഷം നിർണായക വെളിപ്പെടുത്തലുകളുമായി മുഹമ്മദ് ഷമി

2023 ലെ ഐസിസി ലോകകപ്പിൽ മുഹമ്മദ് ഷമി അസാധ്യ ഫോമിൽ ആയിരുന്നു. ടൂർണമെന്റിലെ 24 വിക്കറ്റുമായി താരമായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് താരം ഈ നേട്ടത്തിൽ എത്തിയത്.

ലോകകപ്പ് ഫൈനൽ അവരെ ഉള്ള ഇന്ത്യയുടെ യാത്രയിൽ നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ബോളർമാർ ആയിരുന്നു. അതിൽ തന്നെ ഷമിയും ബുംറയും ആയിരുന്നു പ്രധാന താരങ്ങൾ. ഇന്ത്യ ഐസിസിയുടെ സഹായം ഉള്ളതുകൊണ്ടും വ്യത്യസ്ത പന്ത് ഉപയോഗിച്ചതെന്നുകൊണ്ടുമാണ് ജയിച്ചതെന്ന് ഉള്ള ആരോപണം ഹസൻ റാസ്‌ ഉന്നയിച്ചിരുന്നു.

മുഹമ്മദ് ഷമി ലോകകപ്പ് സമയത്ത് തന്നെ ഇതിനുള്ള മറുപടിയും നൽകിയിരുന്നു. . വിവാദ പ്രസ്താവനകൾ നടത്തിയതിന് റാസയെയും മറ്റ് പാകിസ്ഥാൻ താരങ്ങളെയും ഷമി വീണ്ടും വിമർശിച്ചു വന്നിരിക്കുകയാണ്. “എന്റെ പ്രകടനവുമായി 10 ബൗളർമാർ വരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങിയാൽ, നിങ്ങൾ ഒരു മികച്ച കളിക്കാരനാകും,” പ്യൂമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസ്താവനയുടെ സന്ദർഭം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ഷമി പറഞ്ഞു: “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഒരുപാട് കേൾക്കുന്നു. ആദ്യ മത്സരങ്ങളിൽ ഞാൻ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല. എന്നെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഞാൻ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത രണ്ട് ഗെയിമുകളിൽ ഞാൻ 4, 5 ബാറ്റർമാരെ പുറത്താക്കി. ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ വിജയം ദഹിക്കാനായില്ല. വാസ്തവത്തിൽ, അവർ ഏറ്റവും മികച്ചവരാണെന്ന് അവർ കരുതുന്നു. കൃത്യസമയത്ത് പ്രകടനം നടത്തുന്ന കളിക്കാരനാണ് മികച്ചത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

“അവർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള പന്തുകൾ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇതൊക്കെ അനാവശ്യമാണ്. നന്നായി കളിച്ചാൽ ജയിക്കും ”അദ്ദേഹം അവസാനിപ്പിച്ചു.