വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഈ ഇന്നിങ്സിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്ക് മുന്നിൽ വിരാട് കോഹ്‌ലി ഇന്ന് ഒരു ചെറുപൂരമാണ് നടത്തിയത്. അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടി കോഹ്‌ലി തിളങ്ങിയത്. കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഉള്ള പ്രകടനം ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ ആരാധകർ ആഗ്രഹിച്ചതാണ്.
മത്സരത്തിലേക്ക് വന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. നായകൻ രോഹിത്തിനെ 1 റൺസിന് നഷ്‌ടമായ ശേഷം കോഹ്‌ലി ക്രീസിലെത്തുക ആയിരുന്നു. അവിടെ ഗില്ലുമൊത്ത് കോഹ്‌ലി മനോഹരമായ രീതിയിൽ ഇന്നിംഗ്സ് കെട്ടിപ്പൊക്കി. കഴിഞ്ഞ കുറച്ചുമത്സരങ്ങളിൽ തനിക്ക് നഷ്ടപെട്ട ആ മനോഹര താളത്തിൽ കോഹ്‌ലി ഇന്ന് കളിച്ചു.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള കോഹ്‌ലിയെ കാണാൻ സാധിച്ചു എന്നതാണ് അഹമ്മദാബാദിൽ എത്തിയ കാണികളെ സന്തോഷിപ്പിച്ച കാര്യം. തനിക്ക് ഏകദിന ടീമിൽ കളിക്കാനുള്ള കപ്പാസിറ്റി ഇനി ഇല്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ മനോഹരമായ ഡ്രൈവുകളും തനത് ശൈലിയിൽ സിംഗിളുകളും ഡബിളുകളും ചേർത്ത ഇന്നിംഗ്സ് ആയിരുന്നു താരം കളിച്ചത്.
എന്തായാലും 52 റൺ എടുത്ത ശേഷം ആദിൽ റഷിദിന് ഇരയായി മടങ്ങിയപ്പോൾ വരാനിരിക്കുന്ന പൂരത്തിന് മുമ്പുള്ള സാമ്പിൾ ആരാധകർക്ക് കിട്ടി.