അപ്പോൾ ആ കാര്യത്തിന് തീരുമാനമായി, സൂപ്പർ താരം ഈ സീസണിൽ കളിക്കില്ല; ബി.സി.സി.ഐ ആശങ്കയിൽ

കെഎൽ രാഹുലിന് ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഇനി കളിക്കാനാവില്ലെന്ന് റിപ്പോർട്ടുകൾ.ഇന്ന്  ലഖ്നൗ സൂപ്പർ ജയന്റ്സും  ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുമ്പോൾ കെഎൽ രാഹുൽ കളിക്കളത്തിലുണ്ടാവില്ല. പകരം ക്രുനാൽ പാണ്ഡ്യ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദഗ്ധ ചികിത്സക്കായി  ബിസിസിഐയുടെ മെ‍‍ഡിക്കൽ ടീം രാഹുലിനെ മുംബൈയിലേക്ക് മാറ്റുമെന്നാണ് സൂചന.

പരിക്കേറ്റതിന് ശേഷം താരം മുടന്തിയാണ് ക്രീസിൽ ബാറ്റ് ചെയ്തത്.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെഎൽ രാഹുലിന്റെ കാലിന് പരിക്കേറ്റത്. ഈ സീസണിലുടനീളം മികച്ച പ്രകടങ്ങൾ ഒന്നും തന്നെ കാഴ്ച വെക്കാൻ രാഹുലിന് കഴിഞ്ഞിരുന്നില്ല. ജൂൺ  ഏഴ് മുതൽ  ഇംഗ്ലണ്ടിൽ നടക്കുന്ന  ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്  മുമ്പ് പരിക്ക് ഭേദമാക്കി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള  തീവ്രശ്രമത്തിലാണ് രാഹുലിപ്പോൾ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ സീസണിൽ ഒമ്പത് ഇന്നിംഗ്സുകളിൽ നിന്നായ് 274 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. ഇതിനിടെയാണ്  അപ്രതീക്ഷിതമായി പരിക്കും വില്ലനായെത്തിയത്. രാഹുലിന് പുറമേ ലഖ്നൗ താരം ജയദേവ് ഉനദ്ഘട്ടും പരിക്കിനെ തുടർന്ന് ടൂർൺമെന്റിൽ നിന്ന് പുറത്തായി.ഉനദ്ഘട്ടിന് തോളിനാണ് പരിക്കേറ്റത് .ഇരുവരുടേയും അഭാവം ലഖ്നൗവിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

Read more

നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിന് പ്ലേഓഫ് ഉറപ്പിക്കുന്നതിന് ഇന്നത്തെ മത്സരം നിർണായകമായേക്കും. ചൈന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.