ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണായകമായ വിക്കറ്റ്, രോഹിത്തിന് പകരം ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍

വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണായകമായ വിക്കറ്റ് ശ്രേയസ് അയ്യരുടേതാവും. ടി20 ഫോര്‍മാറ്റ് കൃത്യമായി ഡീക്കോഡ് ചെയ്‌തെടുക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെങ്കിലും ഏകദിനത്തില്‍ മത്സരത്തിന്റെ ഗതിമാറ്റാന്‍ ശ്രേയസിനോളം പോന്ന ബാറ്റര്‍മാര്‍ കുറവാണ്.

2023 ലോകകപ്പിലെ സെമി ഫൈനല്‍ ഇന്നിങ്‌സ് ഇന്ത്യക്ക് ജയം ഉറപ്പിച്ചപ്പോള്‍ ഫൈനലില്‍ അയാളുടെ നേരത്തെയുള്ള പുറത്താവല്‍ എത്രമാത്രം ടീമിനെ ബാധിക്കുമെന്ന് നമ്മള്‍ കണ്ടതാണ്. ഷോട്ട് ബോള്‍ വീക്ക്‌നെസൊക്കെ ഏറെക്കുറെ മറികടന്ന മട്ടുണ്ടായിരുന്നു ഇന്നത്തെ കളി കണ്ടപ്പോള്‍.

ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ ഫോമില്‍ നില്‍ക്കുന്ന അയ്യര്‍ രോഹിത് ശര്‍മ്മക്ക് പകരം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ബെസ്റ്റ് ഓപ്ഷന്‍ ആണ്..

എഴുത്ത്: ജസീം അലി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍