ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റ്സ്മാന് ആരെന്ന് വെളിപ്പെടുത്തി പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയും, വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുമാണ് അഫ്രീദിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്.
എക്കാലത്തെയും മികച്ച ബാറ്റ്സ്മാന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്ഡ്സാണെന്നാണ് അഫ്രീദി പറഞ്ഞത്. പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന് ആരൊക്കെയാണെന്ന ചോദ്യത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെയും പേരാണ് അഫ്രീദി പറഞ്ഞത്.
മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ഒസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് എന്നാണ് അഫ്രീദി ഉത്തരം കൊടുത്തത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള കമ്മിന്‍സ്, ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തുണ്ട്.
Read more
മികച്ച ഇന്ത്യന്‍ മുന്‍ നായകന് എം.എസ്.ധോണി ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെക്കാളും മികച്ച ക്യാപ്റ്റനാണെന്നാണ് അഫ്രീദി എന്ന് അടുത്തിടെ ആരാധകരുടെ ചോദ്യത്തിന് അഫ്രീദി മറുപടി നല്‍കിയിരുന്നു. പോണ്ടിംഗിനെക്കാളും മുകളിലാണ് ധോണിയെന്നാണു താന്‍ കണക്കാക്കുന്നതെന്നും യുവതാരങ്ങളെ വെച്ച് പുതിയൊരു ടീമിനെ ധോണി ഉണ്ടാക്കിയെടുത്തുവെന്നുമാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.