പാകിസ്ഥാനുമായി കളിക്കുന്ന കാലത്ത് ഷാഹിദ് അഫ്രീദിയിൽനിന്നും നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അടുത്തിടെ പങ്കുവെച്ചിരുന്നു. അഫ്രീദി പലപ്പോഴും തന്നെ കളിക്കളത്തിൽ അസ്വസ്ഥനാക്കാൻ ശ്രമിച്ചിരുന്നുവെന്നും നിരവധി അനുചിതമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും പത്താൻ വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. പത്താന്റെ വാദങ്ങളെ അഫ്രീദിയുടെ സഹതാരവും പാകിസ്ഥാൻ മുൻ സ്പിന്നറുമായ ഡാനിഷ് കനേരിയ പിന്തുണച്ചു. ‘ക്ലാസും മാന്യതയും ഇല്ലാത്ത’ കളിക്കാരൻ എന്നാണ് കനേരിയ അഫ്രീദിയെ വിശേഷിപ്പിച്ചത്.
Read more
“ഇർഫാൻ ഭായ്, നിങ്ങൾ പറഞ്ഞത് ശരിയാണ്. ആരുടെയെങ്കിലും കുടുംബത്തിലോ അവരുടെ മതത്തിലോ ആകട്ടെ, അദ്ദേഹം എല്ലായ്പ്പോഴും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നു. ക്ലാസും മാന്യതയും വ്യക്തമായും അദ്ദേഹത്തിന്റെ ശക്തിയല്ല.” പത്താനെ പിന്തുണച്ച് കനേരിയ എക്സൽ കുറിച്ചു.







