സഞ്ജു മോനെ നീ സൈഡ് മാറി ഇരിക്ക്, രാജസ്ഥാൻ നായകന്റെ റെക്കോഡ് തകർത്തെറിഞ്ഞ് പന്തിന്റെ കുതിപ്പ്; മത്സരം മുറുകുമ്പോൾ ആ താരം പുറത്തേക്ക്

ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൽ ഇടം നേടാനുള്ള ഓട്ടം പ്രത്യേകിച്ച് വിക്കറ്റ് കീപ്പർ-ബാറ്ററുടെ റോളിനായി കൂടുതൽ ശക്തമായ പോരാട്ടം തുടരുകയാണ്. കെഎൽ രാഹുൽ, ഇഷാൻ കിഷൻ സഞ്ജു സാംസൺ, ഋഷഭ് പന്ത്, ജിതേഷ് ശർമ, ധ്രുവ് ജുറൽ എന്നിവരുൾപ്പെടെ ഒന്നിലധികം പേർ ആ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

സാംസണും പന്തും ഇഷാനും മികച്ച രീതിയിൽ പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാൽ രാഹുലിൻ്റെ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. സാധ്യത ലിസ്റ്റിൽ ഉള്ള താരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഏപ്രിൽ മാസം തന്നെ ബിസിസിഐ പ്രഖ്യാപിക്കും. അതായത് സീസണിൻ്റെ ആദ്യ പകുതിയിൽ തന്നെ താരങ്ങൾ ഫോം കാണിക്കണം എന്ന് സാരം.

വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് 2022 ഡിസംബർ മുതൽ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. സുഖം പ്രാപിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ മത്സര ഇനമാണ് ഐപിഎൽ 2024 . എന്നാൽ ഇപ്പോൾ നടക്കുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമ്പോൾ പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒന്നും കാണിക്കാതെ താരം മികച്ച ഫോമിലാണ്.

ആറ് കളികളിൽ നിന്ന് 194 റൺസ് നേടിയ പന്ത്, ഐപിഎൽ 2024-ൽ ഇതുവരെ ഡിസിയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്, കൂടാതെ രണ്ട് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. വെള്ളിയാഴ്ച, ലക്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ഡിസിയുടെ ആറ് വിക്കറ്റ് വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, അതിവേഗം 24 പന്തിൽ 41 റൺസ് നേടി, നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്ന ഇന്നിംഗ്‌സ് മികച്ചത് ആയിരുന്നു.

Read more

തൻ്റെ ഇന്നിംഗ്‌സിനിടെ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സാംസണിൻ്റെ മുൻ റെക്കോർഡ് തിരുത്തികൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 3,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി 26-കാരൻ. ഈ ആഴ്ച ആദ്യം, ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജയ്പൂരിൽ രാജസ്ഥാനെതിരെ ഏറ്റവും വേഗത്തിൽ 3000 റൺ തികക്കുന്ന താരമായി മാറിയിരുന്നു. കോഹ്‌ലിയാണ് ഈ ലിസ്റ്റിൽ രണ്ടാമൻ.