എന്ത് കൊണ്ടാണ് എന്നെ ടീമിൽ എടുക്കാത്തത് എന്ന് സഞ്ജു ഗംഭീറിനോട്; പരിശീലനത്തിനിടയിൽ ഇരുവരും നീണ്ട ചർച്ച നടത്തി

നിലവിലെ ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് താരത്തിന് കഷ്ണം ലഭിച്ചിരുന്നില്ല. കെസിയെയുമായുള്ള അഭിപ്രായഭിന്നതയിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതെ ഇരുന്നതിനാലാണ് താരത്തിന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ സാധിക്കാത്തത് എന്നാണ് ബിസിസിഐ അധികൃതരുടെ വാദം.

ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ സഞ്ജുവും പരിശീലകനായ ഗൗതം ഗംഭീറും പരിശീലനത്തിനിടയിൽ നീണ്ട ചർച്ച നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഗംഭീർ തിരഞ്ഞെടുത്തത് സഞ്ജുവിനെ ആയിരുന്നെങ്കിലും നായകനായ രോഹിത് ശർമ്മയും, ഇന്ത്യൻ ടീം സിലക്ടർ അജിത് അഗാർക്കറും തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത് എന്നാണ് റിപോർട്ടുകൾ.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 108 റൺസ് നേടിയ സഞ്ജു സാംസൺ 2024-ൽ ഇന്ത്യ കളിച്ച ഏകദിന മത്സരങ്ങളുടെ ഭാഗമായില്ല. എന്നാൽ ടി 20 യിൽ അവസാനം കളിച്ച 5 ഇന്നിങ്സിൽ നിന്നായി 3 സെഞ്ച്വറി താരത്തിന് നേടാനും സാധിച്ചിരുന്നു. മൊത്തത്തിൽ, ഇന്ത്യക്കായി 16 ഏകദിനങ്ങളിൽ നിന്ന് 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്, എന്നാൽ പ്രിപ്പറേറ്ററി ക്യാമ്പിൽ പങ്കെടുക്കാത്തതിനാൽ 50 ഓവർ വിജയ് ഹസാരെ ടീമിൽ നിന്ന് സഞ്ജുവിന് ഒഴിവാക്കുക ആയിരുന്നു.

കേരളത്തിന്റെ സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരള ടീമിൻ്റെ ഭാഗമായിരുന്ന സാംസൺ എന്നാൽ ആഭ്യന്തര 50 ഓവർ ടൂർണമെൻ്റിനുള്ള പ്രിപ്പറേറ്ററി ക്യാമ്പിൽ നിന്ന് വിട്ടുനിന്നു. എന്നിരുന്നാലും, ടൂർണമെൻ്റിന് താൻ ലഭ്യമാകുമെന്ന് അദ്ദേഹം കെസിഎയോട് പറഞ്ഞെങ്കിലും അദ്ദേഹത്തെ ബോർഡ് ഒഴിവാക്കുക ആയിരുന്നു. ക്യാമ്പിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമായി അറിയിക്കാത്തത് ആയിരുന്നു കെസിഎയുടെ പ്രശ്നം.

Read more