സഞ്ജുവിനെ തഴഞ്ഞ് പന്തിന് അവസരങ്ങള്‍ കൊടുക്കുന്നത് ടീമിന്‍റെ തന്ത്രം; സഞ്ജുവിന്റെ കോച്ച്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് മോശം ഫോമില്‍ വലഞ്ഞപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന പേരായി സഞ്ജു സാംസണിന്റേത്. എന്നാല്‍ മോശം ഫോമിലും പന്തിനെ പിന്താങ്ങുകയും സഞ്ജുവിനെ തഴയുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനായത്. എന്താണ് ഇതിന് കാരണമെന്ന് പറയുകയാണ് സഞ്ജുവിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്.

ഇടംകൈയര്‍ ബാറ്റ്‌സ്മാനാണ് എന്നതാണ് പന്തിന് മുന്‍തൂക്കം നല്‍കുന്ന കാര്യമെന്നാണ് ബിജു ജോര്‍ജ് പറയുന്നത്. ടീമിന്റെ തന്ത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കളിക്കാരനാണ് പന്തെന്നും അദ്ദേഹത്തിന് അവസരം ലഭിക്കുന്നതും സഞ്ജുവിന് ലഭിക്കാത്തതും മനഃപൂര്‍വമാണെന്ന് താന്‍ കരുതുന്നില്ലെന്നും ബിജു പറയുന്നു.

Rishabh Pant gets more chances because he is left-handed, says ...

“സഞ്ജുവുമായി അടുപ്പമുള്ള വ്യക്തി എന്ന നിലയില്‍ അവന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നു തന്നെയാണ് ഞാന്‍ പറയുക. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാട് നോക്കുകയാണെങ്കിലോ? അവര്‍ എന്തുകൊണ്ട് ഋഷഭ് പന്തിന് ഇത്രയധികം അവസരങ്ങള്‍ നല്‍കുന്നു? കാരണം, ഒന്ന് അദ്ദേഹമൊരു ഇടംകൈയനാണ്. രണ്ടാമതായി, ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ ഇതിനു പിന്നിലുണ്ട്.”

Read more

Rishabh Pant-Sanju Samson partnership one of the best I
“അവര്‍ ലോക കപ്പ് മനസില്‍ കാണുന്നുണ്ടാകും. അവിടെ അവര്‍ക്ക് നിലവാരമുള്ള ഇടംകൈയന്‍ സ്പിന്നര്‍മാരും ലെഗ് സ്പിന്നര്‍മാരും, ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍മാരുമുള്ള ടീമുകളെ നേരിടേണ്ടതായി വരും. ആ സമയത്ത് ഋഷഭ് പന്തിനെ ആവശ്യമായി വരും.” ബിജു ജോര്‍ജ് പറഞ്ഞു.