ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റൺസ് വിജയം. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്. ഇപ്പോഴിതാ മത്സരം തോറ്റ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്.
“സഞ്ജു സാംസന്റെ ക്യാച്ച് കളഞ്ഞത് ഒരു വലിയ അബദ്ധമായി, അത് എന്റെ തെറ്റ് തന്നെയാണ്. മത്സരം വിജയിക്കണമെങ്കിൽ ക്യാച്ച് എടുക്കണം എന്നാണല്ലോ. ബോൾ എന്റെ കൈയിൽ നിന്നില്ല, അതിനു ശേഷം സഞ്ജു അടിക്കുന്ന ഓരോ അടിക്ക് ശേഷവും ഞാൻ സ്കോർ ബോർഡ് നോക്കും എന്നിട്ട് മനസ്സിൽ പറയും ഇന്ന് ഞാൻ 89 അടയ്ക്കേണ്ടി വരും” ഹാരി ബ്രൂക്ക് പറഞ്ഞു.
Read more
സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി. ബോളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ട്യ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.







