എം എസ് ധോണിയും കോഹ്‌ലിയും അല്ല, ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ: യുസ്‌വേന്ദ്ര ചഹൽ

നാളുകൾ ഏറെയായി ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. എന്നാൽ എല്ലാ വർഷവും നടക്കുന്ന ഐപിഎലിൽ താരം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇപ്പോഴിതാ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് താരം.

‘സഞ്ജുവിന് കീഴിലാണ് ഞാന്‍ മികച്ചൊരു ബോളറായി മാറിയത്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകൾ എറിയാൻ സ്പിന്നര്‍മാരെ ഉപയോഗിച്ചിട്ടുണ്ടാകില്ല. സഞ്ജു എന്നെ ശരിക്കുമൊരു ഡെത്ത് ഓവർ‌ ബോളറാക്കി മാറ്റിയിട്ടുണ്ട്. ആ സമയത്താണ് എനിക്ക് ഡെത്ത് ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ ലഭിച്ചിട്ടുള്ളതും. സഞ്ജു ഒരിക്കലും നിങ്ങളെ ശല്യം ചെയ്യില്ല. നമുക്കു തോന്നുന്ന രീതിയിൽ പന്തെറിയാൻ അനുവദിക്കും. അതാണ് അദ്ദേഹത്തിന്റെ ശൈലി.’ ചഹൽ വ്യക്തമാക്കി.

Read more

ഐപിഎലിലെ മൂന്നു സീസണുകളിൽ രാജസ്ഥാൻ റോയൽസിൽ കളിച്ച ചഹൽ, 27,21,18 വിക്കറ്റുകൾ വീതമാണ് ഓരോ സീസണിലും നേടിയത്. 2025 ലെ മെഗാലേലത്തിനു മുൻപാണ് ചെഹലിനെ രാജസ്ഥാൻ റിലീസ് ചെയ്തത്. എന്നാല്‍ ലേലത്തിൽ പഞ്ചാബ് കിങ്സ് 18 കോടി രൂപ നൽകി ചഹലിനെ സ്വന്തമാക്കി.