ഐപിഎൽ മെഗാ താരലേലം അവസാനിച്ചിട്ടും ഇന്ത്യൻ താരങ്ങൾ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ അരുണാചൽ പ്രാദേശിനെതിരെ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ടൂർണമെന്റിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ ജാർഖണ്ഡിന് വേണ്ടിയാണ് ഇഷാൻ കിഷൻ കളിക്കുന്നത്.
അഞ്ച് ഫോറും 9 സിക്സറുകളുമടക്കം 23 പന്തിൽ 77 റൺസ് ആണ് താരം നേടിയത്. ഇതോടെ തന്റെ പഴയ വിക്കറ്റ് കീപ്പർ സ്ഥാനം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഷാൻ. എന്നാൽ ടൂർണമെന്റിൽ സഞ്ജു ഗംഭീര പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ച വെച്ചിട്ടില്ല. അത് കൊണ്ട് അത് താരത്തിന് പണി അകാൻ സാധ്യത ഉണ്ട്.
എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ അവസാനം കളിച്ച അഞ്ച് ടി-20 യിൽ നിന്ന് 3 സെഞ്ചുറി നേടാൻ താരത്തിന് സാധിച്ചിരുന്നു. അത് കൊണ്ട് ഉടനെ സഞ്ജുവിനെ തഴയാൻ സാധിച്ചേക്കില്ല. പക്ഷെ ടീമിൽ ഇടം കൈയ്യൻ ബാറ്റ്‌സ്മാന്മാർ കുറവായത് കൊണ്ട് ഇഷാൻ കിഷന് മുൻഗണന ലഭിക്കാൻ സാധ്യത ഉണ്ട്.
ബിസിസിയുമായുള്ള അഭിപ്രായ ഭിന്നത കാരണവും, മുൻ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇഷാൻ കിഷനോട് ഡൊമസ്റ്റിക് ടൂർണമെന്റുകൾ കളിക്കാൻ ആവശ്യപ്പെട്ടത് അനുസരിക്കാൻ സാധിക്കാത്തത് കൊണ്ട് അദ്ദേഹത്തിന്റെ കരാർ താത്കാലികമായി അധികൃതർ പിൻവലിച്ചിരുന്നു. അത് കൊണ്ടാണ് താരത്തിന് ഇന്ത്യൻ നീല കുപ്പായത്തിലേക്കുള്ള മടങ്ങി വരവ് ഇത്രയും വൈകിയത്.