പരിചയസമ്പത്തിന്റെ കുറവാണ് സഞ്ജുവിന്, അവിടെ അയാൾക്ക് പിഴച്ചു; നല്ല ഇന്നിംഗ്സിനിടയിൽ സഞ്ജുവിനെ വിമർശിച്ച് കമ്രാൻ അക്മൽ

ടീം ഇന്ത്യയുടെ കീപ്പർ-ബാറ്ററായ സഞ്ജു സാംസണിന് മികച്ച അന്താരാഷ്ട്ര ടീമുകൾക്കെതിരെ കളിച്ച പരിചയമില്ലെന്ന് കമ്രാൻ അക്മൽ വിശ്വസിക്കുന്നു. ഒക്‌ടോബർ 6 വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ തുടക്കത്തിൽ പതറിയിരുന്നു. അതിന് ശേഷമാണ് പതുക്കെ ട്രാക്കിൽ എത്തിയത്. ഇത് പരിചയക്കുറവ് കൊണ്ടാണെന്ന് കമ്രാൻ അക്മൽ പറയുന്നു.

സഞ്ജു ഇന്നിംഗ്സ് അവസാനമാണ് ഗിയർ മാറ്റിയത്. അതുവരെ സഞ്ജു ഇഴഞ്ഞു നീങ്ങിയുള്ള ഇന്നിംഗ്സ് തന്നെയാണ് കളിച്ചത് . സാംസൺ തുടക്കം മുതൽ തന്നെ ആക്രമണാത്മക സമീപനം സ്വീകരിച്ചിരുന്നെങ്കിൽ മെൻ ഇൻ ബ്ലൂ മത്സരത്തിൽ വിജയിക്കുമായിരുന്നുവെന്ന് അക്മൽ അഭിപ്രായപ്പെട്ടു.

അക്മൽ വിശദീകരിച്ചു:

“സഞ്ജു സാംസൺ തുടക്കത്തിൽ തന്റെ സമയമെടുത്തു. തുടക്കം മുതൽ തന്നെ ആക്രമിച്ചിരുന്നെങ്കിൽ അത് മറ്റൊരു കഥയാകുമായിരുന്നു. മത്സരത്തിൽ അദ്ദേഹം 86 റൺസ് നേടിയിരുന്നു, പക്ഷേ അദ്ദേഹം നേരിട്ട ആദ്യ 30-35 പന്തുകളിൽ ഉദ്ദേശത്തിന്റെ അഭാവം ഉണ്ടായിരുന്നു. ഒരു വലിയ ടീമിനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് അനുഭവപരിചയമില്ല.”

Read more

63 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ സാംസൺ പലരിലും മതിപ്പുളവാക്കി. എന്നിരുന്നാലും, ചുരുക്കിയ 40 ഓവർ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറായ 249 പിന്തുടരുന്നതിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഒരു വിഫല ശ്രമമായി അവസാനിച്ചു.