സഞ്ജു മികച്ച താരം, പക്ഷേ ആര്‍ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തും?; ചോദ്യവുമായി മഗ്രാത്ത്

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതിനെ പ്രധാന്യം ചൂണ്ടിക്കാട്ടി ഗ്ലെന്‍ മഗ്രാത്ത്. ആക്രമണോത്സുക ബാറ്റര്‍മാരെ ഇന്ത്യന്‍ ടീമില്‍ ആവശ്യമാണെന്നും എന്നാല്‍ സഞ്ജുവിനെ ആര്‍ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തുമെന്നത് ഒരു പ്രശ്‌നമാണെന്നും മഗ്രാത്ത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശ്രദ്ധിച്ചിട്ടുണ്ട്. പന്ത് നോക്കി കാത്തിരുന്ന് ആക്രമിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ആക്രമണോത്സുക ബാറ്റര്‍മാരെ ഇന്ത്യന്‍ ടീമില്‍ ആവശ്യമാണ്. സഞ്ജു അത്തരത്തിലുള്ള ബാറ്ററുമാണ്. പക്ഷേ ആര്‍ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തും എന്നതാണ് പ്രശ്‌നം.

ഒഴിവാക്കാന്‍ പറ്റാത്ത ഒട്ടേറെ മികച്ച താരങ്ങളുള്ള ടീമുകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണിത്. സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്- മഗ്രാത്ത് പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയാണ് തന്റെ പ്രിയ ടീമെന്നും പക്ഷേ ഇന്ത്യ ലോകകപ്പ് നേടാതിരിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും മഗ്രാത്ത്