ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

2024 ലെ ഐസിസി ടി20 ലോകകപ്പ് ടീമിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ തിരഞ്ഞെടുപ്പിനെ മുൻ പേസർ എസ് ശ്രീശാന്ത് പിന്തുണച്ചു. ബുദ്ധിമുട്ടുള്ള ടോട്ടലുകൾ പിന്തുടരുമ്പോൾ ഓൾറൗണ്ടറും വിരാട് കോഹ്‌ലിയും ഒരു “അതിശയകരമായ കോമ്പിനേഷൻ” ആയിരിക്കുമെന്ന് പറഞ്ഞു. ഫോമിലല്ലാത്ത പാണ്ഡ്യയുടെ തിരഞ്ഞെടുപ്പിനെ പലരും വിമർശിച്ചെങ്കിലും ബാറ്റും പന്തും ഉപയോഗിച്ച് മത്സരത്തിൻ്റെ ഗതി വേഗത്തിൽ മാറ്റാനുള്ള അദ്ദേഹത്തിൻ്റെ ട്രാക്ക് റെക്കോർഡും അദ്ദേഹത്തിൻ്റെ കഴിവും കണക്കിലെടുത്താണ് സെലക്ടർമാർ തീരുമാനമെടുത്തത് എന്നാണ് ശ്രീശാന്ത് പറഞ്ഞത്. അതേസമയം ടീമിൽ ഉൾപ്പെടുത്തിയാൽ പോരാ, ഐസിസി ഇവൻ്റിനുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചുവെന്നറിഞ്ഞപ്പോൾ പലരും ഞെട്ടി.

“ഈ വർഷത്തെ ഐപിഎൽ കണ്ടത് മറക്കാം. അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. അവൻ ബൗളിംഗും ബാറ്റിംഗും ചെയ്യുന്ന രീതി അതിസഹായകരമാണ്. ഒരു പരമ്പരയിൽ അദ്ദേഹം രാജ്യത്തെ നയിക്കുകയും വിജയിക്കുകയും ചെയ്തു, ”ശ്രീശാന്ത് കുറിച്ചു. 2023 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ ലോകകപ്പിലാണ് പാണ്ഡ്യ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2024 ഐപിഎൽ സമയത്ത് കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായ അദ്ദേഹം രോഹിത് ശർമ്മയ്ക്ക് പകരം അഞ്ച് തവണ ചാമ്പ്യനായ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഈ നീക്കം പലർക്കും ഇഷ്ടപ്പെട്ടില്ല. അവർക്കെലാം ഹാർദിക് ശത്രുവായി.

” ന്യൂ ബോളിലോ പന്ത് പഴകിയ ശേഷമോ ഹാർദിക്കിന് അതിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം കാലഘട്ടത്തെ അതിജീവിച്ച് ലോകകപ്പിൽ ഹാർദിക് തിരിച്ചുവരും. ഇന്ത്യക്കായി മത്സരങ്ങൾ ജയിക്കും ”ശ്രീശാന്ത് അഭിപ്രായപ്പെട്ടു. മുൻ ഓസീസ് താരം ടോം മൂഡിയും രോഹിത് നയിക്കുന്ന ടീമിൽ പാണ്ഡ്യയെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ചു.

“ഹാർദിക് പാണ്ഡ്യയുടെ അതേ കഴിവുള്ള മൂന്ന് കളിക്കാരെക്കുറിച്ച് എന്നോട് പറയൂ. അതാണ് പ്രധാന പോയിൻ്റ്. ഒരു യഥാർത്ഥ ഓൾറൗണ്ടർ എന്ന നിലയിൽ, അദ്ദേഹത്തിന് നാല് ഓവർ എറിയാനും ടോപ്പ് സിക്സിൽ ബാറ്റ് ചെയ്യാനും കഴിയും. ഇന്ത്യയിൽ അതുപോലെ മറ്റൊരു താരം ഇല്ല.” മൂഡി അഭിപ്രായപ്പെട്ടു.