IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

ഞങ്ങൾക്ക് 263 റൺസ് സംരക്ഷിക്കാൻ കഴിയാതെ തോൽക്കാനുമറിയാം 170 റൺസ് സേവ് ചെയ്യാനുമറിയാം എന്നാണ് ഇന്നലെ കൊൽക്കത്തയുടെ ബൗളർമാർ കാണിച്ചു തന്നത്. മുംബൈ പഴയ മുംബൈ ഇൻഡ്യൻസ് ആകുന്നു എന്നൊരു തോന്നലോടെയാണ് ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത അവരുടെ തുടക്കം മറ്റൊരു ജൂനിയർ മലിങ്ക നുവാൻ തുഷാര യുടെ മുന്നിൽ കോൽക്കത്തയുടെ മുൻനിര തകർന്നു വീണു.

പവർപ്ലേ തീരുംമുമ്പ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ അടക്കം 5 പ്രധാനികൾ കൂടാരം കയറി ഇംപാക്ട് റിസർവ്വിൽ നിന്നും ഒരു ബാറ്റ്‌സ്മാനെ വീണ്ടും എടുക്കേണ്ടിവരുന്നു കൊൽക്കത്തയ്ക്ക് വേണ്ടി ഈ സീസണിൽ ആദ്യമായി മനീഷ് പാണ്ഡേ ക്രീസിൽ എത്തുന്നു. പിന്നീട് വെങ്കിടേഷ് അയ്യർ മനിഷ് കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നേറി മുംബൈ ക്യാപ്റ്റൻ ഹാർദ്ദിക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവർ പിടിച്ചു നിന്നു ഇതിനിടെ വെങ്കിടേഷ് ഹാഫ് സെഞ്ച്വറി നേടി.

കൊൽക്കത്തയുടെ ബിഗ് ഹിറ്റർ ആഡ്രേ റസലിന് വഴിയൊഴിയാൻ മനിഷ് ബിഗ് ഹിറ്റിനു ശ്രമിച്ച് ഔട്ടായി 43 റൺസേ നേടിയുള്ളെങ്കിലും വിജയം കൊണ്ടുവന്ന മികച്ച ഇന്നിഗ്സ് ആയിരുന്നു. സിക്സർ അടിച്ചു തുടങ്ങിയ റസ്സൽ വെങ്കിടേഷ് അയ്യരുടെ പിഴവിൽ റണ്ണൗട്ടാകുന്നു അല്ലെങ്കിൽ 190 വരെയെങ്കിലും പോകേണ്ട ഇന്നിഗ്സ് പിന്നീട് മുട്ടിലിഴഞ്ഞ് ഒരു ബോൾ അവശേഷിക്കേ 169 റൺസിൽ ഓൾ ഔട്ടാകുന്നു.

ബാറ്റിംഗ് ഇംപാക്ടിനെ ഇറക്കേണ്ടിവന്ന കോൽക്കത്തയുടെ ശുഷ്ക്കമായ ബൗളിംഗ് നിരയ്ക്ക് ഈ സ്കോർ എത്രനേരം പ്രതിരോധിക്കാൻ കഴിയും എന്നായിരുന്നു തുടക്കത്തിൽ തോന്നിയത്. മുംബൈയുടെ മുൻനിര ബാറ്റേഴ്സ് കോൽക്കത്തയേ അനുകരിക്കാൻ തുടങ്ങിയതോടെ അവരും വരിവരിയായി പവലിയനിലേക്കു പോകാൻ തിരക്കുകൂട്ടി.മികച്ച കളിക്കാരായ സൂര്യ കുമാറും തിലക് വർമ്മയും ഒന്നിച്ചു ചേർന്നതോടെ വീണ്ടും മുംബൈ റുട്ടിലായി പക്ഷേ ആരേയും അധികം തുടരാൻ കോൽക്കത്ത ബൗളേഴ്സ് അനുവതിച്ചില്ല ടോപ്പ് സ്കോറർ സൂര്യ വീണതോടെ കളി കോൽക്കത്തയുടെ കയ്യിലായി മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തി സുനിൽ നരേൻ ജോഡികൾ കോൽക്കത്തയുടെ 2 വിക്കറ്റ് വീതം വീഴ്ത്തി മുംബൈയേ ശരിക്കും സമ്മർദ്ദത്തിലാക്കി .

രണ്ടു പേരും 4 ഓവറിൽ 22റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റ് വീതം വീഴ്ത്തി. ആഡ്രേ റസലും മികച്ച ബൗളിംഗ് പുറത്തെടുത്തതോടെ മുംബൈ പതറി കൊൽക്കത്തയുടെ ബൗളിംഗ് നിരയിൽ വൈഭവ് മാത്രം തിളങ്ങിയില്ല. ആദ്യ സ്പെല്ലിൽ ഒരു വിക്കറ്റ് നേടിയെങ്കിലും എക്സ്പെൻസീവ് ആയിരുന്ന മിച്ചൽ സ്റ്റാർക് തന്റെ രണ്ടാം സ്പെല്ലിൽ തനി സ്വരൂപം പുറത്തെടുത്തു. വാലറ്റത്തേ പിഴുതെറിഞ്ഞു തൻ്റെ ഈ സീസണിലെ 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഒരോവർ ശേഷിക്കെ 145 റൺസിന് മുംബൈ ഇൻഡ്യൻസ് ഓൾ ഔട്ടായി. ഇതോടെ പോയൻ്റ് പട്ടികയിൽ കൊൽക്കത്ത തങ്ങളുടെ രണ്ടാം സ്ഥാനം ഉറപ്പിച്ചു നിർത്തി.

സങ്കേതികമായി ഈ സീസണിൽ ആദ്യം പുറത്താകുന്ന ടീമായി മാറുന്നു മുംബൈ.കൊട്ടിഘോഷിച്ച് കൊണ്ടു വന്ന ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ബറ്റുപിടിക്കാൻ പോലും മറന്നിരിക്കുന്നു എന്ന തോന്നൽ ഉളവാക്കി.മുൻ ക്യപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല. മുബൈയുടെ ചാഴി രോഹിത് ശർമ്മയാണോ എന്നു പരീക്ഷിക്കാനാണോ ആവോ ഇന്നലെ ഇംപാക്ട് കളിക്കാരുടെ പട്ടികയിൽ ഇരുത്തി നോക്കിയത് …?ഇനിയിപ്പോൾ പരീക്ഷിച്ചു നോക്കാൻ ഒന്നുമാത്രമേ ബാക്കിയുള്ളു. വൈകി എങ്കിലും ഹാർദ്ദിക് പാണ്ഡ്യ സ്വയം പുറത്തിരുന്നു നോക്കുക. അദ്ദേഹത്തിന്റെ ചില ചേഷ്ടകൾ മനോനില നമുക്ക് കാട്ടിത്തരുന്നു.

ഇൻഡ്യൻ T 20 വേൾഡ് കപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹാർദ്ദിക് പാണ്ഡ്യ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്. സച്ചിൻ ടെൻഡുൽക്കറുടെ സാന്നിദ്ധ്യം ഇന്നലെ ഉണ്ടായിരുന്നു സ്വന്തം തട്ടകത്തിൽ മുംബൈ ജയിക്കുന്നതു പ്രതീക്ഷിച്ചു വന്ന ദൈവവും മകളും നിരാശപ്പെടേണ്ടിവന്നു .ഒരു ടീമെന്ന നിലയിൽ മുംബൈ ഇൻഡ്യൻ സ് കടലാസിൽ അതിശക്തമായ ടീമാണ് ഗ്രൗണ്ടിൽ അതു പ്രതിഫലിപ്പിക്കുന്ന കൂട്ടായ്മ കൊണ്ടുവരാൻ അവർക്കാകുന്നില്ല.

കാരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സാധാരണ ഇത്തരം സംഭവങ്ങൾ പാളയത്തിൽ പടലപ്പിണക്കങ്ങൾ ഉണ്ടാകുമ്പോഴാണ് സംഭവിക്കുന്നത് നമുക്കറിയില്ലല്ലോ. ഏതോ സാഹചര്യത്തിലും വാംഗഡെയിൽ ഹോംമാച്ചിൽ ടിമിന് പ്രോത്സാഹനം നൽകാൻ എത്തുന്ന നിത അംബാനി മകൻ ഇവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. മറ്റൊന്ന് CSK യോടുള്ള കളിയിൽ ഒഴികെ സമ്പൂർണ്ണ നീലക്കടലാകാറുള്ള വാംഗഡെയിൽ ഇന്നലെ നീല ജേഴ്സി അണിഞ്ഞവരുടെ എണ്ണം വളരെ കുറവായിരുന്നു.

ഇത് ടീമിന്റെ ആരാധകരുടെ പ്രതിഷേധമകുന്നുവോ അറിയില്ല. പഴയ മുംബൈ ഇൻഡ്യൻസിൻ്റെ മടങ്ങിവരവിനായി ഞാൻ കാത്തിരിക്കുന്നു. ഒരുകാര്യം കൂടി ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട ബൗളറാണ് റെക്കോഡ് തുകയ്ക്ക് കോൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക് ഇന്നലെ താൻ ആരാണെന്ന് തെളിയിച്ചു 24 കോടിയുടെ ആ…മുതൽ..

എഴുത്ത്: Murali Melettu
കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ