ഒരു കാരണവുമില്ലാതെ സഞ്ജുവിനെ മാറ്റി നിർത്തുന്നു, അവൻ ചെയ്ത തെറ്റെന്താണ്: റോബിൻ ഉത്തപ്പ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഓപ്പണറായ ശുഭ്മൻ ഗിൽ ആകട്ടെ നാളുകൾ ഏറെയായി മോശം പ്രകടനമാണ് നടത്തുന്നത്. എന്നാൽ താരത്തിന് നിരവധി അവസരങ്ങളുമാണ് ലഭിക്കുന്നതും. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

” സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തെ മാറ്റിയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസില്ലായില്ല. രണ്ടാം മത്സരത്തിന് മുമ്പ് സൂര്യ പറഞ്ഞത്, സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണര്‍ എന്നാണ്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ മൂന്ന് സെഞ്ച്വറികൾ നേടിയാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയത്”

Read more

“യുവതാരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായിരുന്നു അയാള്‍. അതിനുശേഷമാണ് അഭിഷേക് സെഞ്ച്വറി അടിച്ചത്. അതിനുശേഷമാണ് തിലക് സെഞ്ച്വറി അടിച്ചത്. ഒരുപക്ഷെ സഞ്ജുവിന്‍റെ സെഞ്ച്വറിയാകാം ഇവരെയൊക്കെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിച്ചത്. എന്നാൽ ആദ്യം ഒരു കാരണവുമില്ലാതെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നെ പതുക്കെ ടീമില്‍ നിന്നു തന്നെ ഒഴിവാക്കുന്നു. അവനെന്ത് തെറ്റാണ് ചെയ്തത്” ഉത്തപ്പ പറഞ്ഞു.