കെ.സി.എ ഉത്പാദിപ്പിച്ച താരമാണ് സഞ്ജു, അദ്ദേഹവും അത് അംഗീകരിച്ചതാണ്: ബിനീഷ് കോടിയേരി

സഞ്ജു സാംസണ്‍ കേരളത്തിന്റെ ഐക്കണ്‍ ആണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. കെസിഎ ഉത്പാദിപ്പിച്ച താരം തന്നെയാണ് സഞ്ജുവെന്നും അത് അദ്ദേഹവും അത് അംഗീകരിച്ചിട്ടുള്ളതാണെന്നും ബിനീഷ് പറഞ്ഞു.

ശ്രീശാന്തിനു ശേഷം നമുക്ക് കിട്ടിയ ഇന്റര്‍നാഷണല്‍ പ്ലെയറാണ് സഞ്ജു സാംസണ്‍. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയിട്ട് നില്‍ക്കുന്നു. കെസിഎ ഉദ്പാദിപ്പിച്ച താരം തന്നെയാണ് സഞ്ജു, അദ്ദേഹവും അത് അംഗീകരിച്ചിട്ടുണ്ട്. ടി20യിലെ ഏറ്റവും ബെസ്റ്റ് 5 താരങ്ങളില്‍ ഒരാളാണ് സഞ്ജു. കൂടുതല്‍ ഏകദിന മാച്ചുകള്‍ കളിക്കാനും സഞ്ജുവിനു അവസരം കിട്ടുമെന്നാണ് പ്രതീക്ഷ.

സഞ്ജുവിനെ ഐക്കണ്‍ ആക്കി വച്ചിട്ടാണ് വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, ബാസിത്, ആസിഫ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ ഇവരൊക്കെ വന്നത്. സഞ്ജുവില്‍ നിന്നുള്ള പ്രചോദനമാണ് ഐപിഎല്‍ ഫോര്‍മാറ്റിലേക്ക് കളിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നത്- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനീഷ് കോടിയേരി പറഞ്ഞു.

കേരളത്തിനു ആദ്യമായി ക്രിക്കറ്റിനു വേണ്ടി മാത്രം ഒരു സ്റ്റേഡിയം ആണ് ഈ വര്‍ഷത്തെ ലക്ഷ്യമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിസിഐയില്‍നിന്നും ഫണ്ട് അലോട്ട് ചെയ്തുവെന്നും സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.