ഇടക്ക് ഒന്ന് പതറിയെങ്കിലും കുതിച്ച് സഞ്ജുവും ഇന്ത്യയും, കുൽദീപിന് ഹാട്രിക്

കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി ന്യൂസിലൻഡ്-എ ഇന്നിംഗ്‌സിന്റെ താളം തെറ്റിച്ച് അവരെ പുറത്താക്കി. കിവീസ് 219ന് ഓൾഔട്ടാവുക ആയിരുന്നു. ഒരു ഘട്ടത്തിൽ സന്ദർശക ടീം 250 പ്ലസ് സ്‌കോർ ലക്ഷ്യമാക്കി പോവുക ആയിരുന്നു, അപ്പോഴാണ് കുൽദീപ് ഇരുട്ടടി പോലെ അവരുടെ മേൽ വീഴുക ആയിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ കുൽദീപ് വിക്കറ്റുകൾ വീഴ്ത്തി 10 ഓവറിൽ 4/50 എന്ന നിലയിൽ ഫിനിഷ് ചെയ്തു. നേരത്തെ ന്യൂസിലൻഡ്-എയ്ക്ക് വേണ്ടി രച്ചിൻ രവീന്ദ്ര (61), ജോ കാർട്ടർ (72) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.

ന്യൂസിലൻഡ്-എയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന ഇന്ത്യ-എ മറ്റൊരു വിജയമാണ് പ്രതീക്ഷിക്കുന്നത്. തിലക് വർമ്മ, രാജങ്ങാട് ബാവ, രാഹുൽ ചാഹർ എന്നിവരെ ഇന്ത്യ-എ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.

സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിലും മികച്ച രീതിയിൽ തന്നെയാണ് ടീമിനെ നയിച്ചത്. മനോഹരമായ രീതിയിലാണ് ഫീൽഡ് പ്ലേസ്‌മെന്റുകൾ സഞ്ജു നടത്തിയതെന്നും പറയാം.