അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024 ലെ മികച്ച പ്രകടനത്തിന് സന്ദീപ് ശർമ്മ നടത്തിയ മികച്ച ബോളിങ്ങിന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് അഭിനന്ദിച്ചു. സീസണിൽ മികച്ച പ്രകടനം നടത്തുന്ന സന്ദീപിന് ഇടക്ക് പരിക്ക് പറ്റിയിരുന്നു. എന്നാൽ അതിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ താരം ഇപ്പോഴും ഗംഭീര പ്രകടനം തുടരുന്നു, മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം തൻ്റെ ടീമിന് വിജയം നേടിക്കൊടുത്തു. വലംകൈയ്യൻ പേസർ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ, അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തി, രാജസ്ഥാന്റെ ഏറ്റവും മികച്ച ബോളർ ആയിരുന്നു.

തൻ്റെ നാലോവറിൽ 31 യുഎസ്എൻ മാത്രമാണ് അദ്ദേഹം വഴങ്ങിയത്. താരം നടത്തിയ ഗംഭീരമായ പ്രയത്നത്തെ ഹർഭജൻ സന്ദീപിനെ അഭിനന്ദിച്ചു. ടൂർണമെൻ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് കളിക്കാരനാണ് അദ്ദേഹം എന്നും പറഞ്ഞു. ഹർഭജൻ പ്രഭ

” സന്ദീപ് ശർമ്മ ഒരു സൂപ്പർസ്റ്റാറല്ല, കാരണം ഞങ്ങൾ അവനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മൾ അദ്ദേഹത്തിന് പ്രാധാന്യം കൊടുക്കാൻ തുടങ്ങുന്ന ദിവസം, അവൻ ഒരു സൂപ്പർ സ്റ്റാറായി മാറും.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏത് ടീമിന് വേണ്ടി കളിച്ചാലും, അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ ഒരിക്കലും മങ്ങി പോകുന്നില്ല. വർഷങ്ങളായി സന്ദീപ് ഇത് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കുന്നതിൽ ബാറ്റർമാർ പരാജയപ്പെട്ടു. അദ്ദേഹം ഒരു മികച്ച ഫീൽഡർ കൂടിയാണ്,” ഹർഭജൻ സിംഗ് പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ രാജസ്ഥാൻ 19 ഓവറൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ സഞ്ജു 33 പന്തിൽ 71 റൺസെടുത്ത് തിളങ്ങിയപ്പോൾ 34 പന്തിൽ 52 റൺസുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. ഇരുവരും കൂട്ടിചേർത്ത 121 റൺസ് വിജയത്തിൽ നിർണായകമായി.