ധോണിയേക്കാള്‍ ആരാധകര്‍ സച്ചിന് ഉണ്ടാകും. ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും പോപ്പുലര്‍ ആയ രണ്ടു വ്യക്തികള്‍ 1സച്ചിന്‍ 2ഐശ്വര്യ റായി ഇവര്‍ രണ്ടും ആയിരിക്കും. ഇവരെ കണ്ടാല്‍ അറിയാത്തവര്‍ പോലും പേര് കെട്ടിട്ടുണ്ടാകും.
എന്നാല്‍ ആ സച്ചിന്‍ വരുമ്പോള്‍ പോലും ഇല്ലാത്ത ആരവം ആണ് ധോണി സ്റ്റേഡിത്തില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇത് നേരിട്ട് കണ്ട ഒരാള്‍ ആണ് ഞാന്‍.. ഒരു ടീമില്‍ ഒരാള്‍ സെഞ്ച്വറി അടിച്ചു കൂട്ടുമ്പോള്‍ പോലും ഇല്ലാത്ത ഒരു വൈബ് ആണ് ധോണി ഒന്ന് സ്റ്റേഡിത്തില്‍ എന്റര്‍ ചെയുകയോ അല്ലെങ്കില്‍ ഡ്രസിങ് റൂമില്‍ അയാളുടെ മുഖം കാണിക്കുകയോ ചെയുമ്പോള്‍ ഉണ്ടാകുന്നത്. ഈ ഒരു തരം ആവേശം ഹോം ഗ്രൌണ്ടില്‍ മാത്രമല്ല പുറത്തും കാണാം.
ആരാധനയുടെ മാരക വേര്‍ഷന്‍ ആണ് ഇത്. വടക്കേ മലബാറില്‍ ഉള്ള പ്രധാന കലാരൂപം ആണ് തെയ്യം. തെയ്യം അരങ്ങില്‍ എത്തുമ്പോള്‍ ചെണ്ടമേളം കൊണ്ട് ഒരു പ്രത്യേക അന്തരീഷം സൃഷ്ടിക്കും. ചെയ്യും അതിന്റെ ദര്‍ശനം കാത്തു ആയിരങ്ങള്‍ മണിക്കൂറുകള്‍ മുന്‍പേ കാത്തിരിക്കുന്നുണ്ടാകും. അത് അരങ്ങില്‍ എത്തി കഴിയുമ്പോള്‍ ഒരുതരം adrenal റഷ് ഇവര്‍ക്ക് അനുഭവപ്പെടും.. ആ ഒരു പ്രതീതി ആണ് സിഎസ്കെ മാച്ചില്‍ ധോണി എത്തുമ്പോള്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അനുഭവപ്പെടുക.
ഗവാസ്‌കരും രവി ശാസ്ത്രിയും വര്ഷങ്ങളോളം സ്റ്റേഡിയത്തില്‍ ഇരുന്നിട്ടും ഇത്രയും വലിയ ആരവം കണ്ടിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.. ഇപ്പോള്‍ ഇതാ ഒരു foreign player ആയ ആരോണ്‍ ഫിഞ്ച് തന്നെ അത് അടിവര ഇടുന്നു അപ്പോള്‍ അതിന്റെ intensity മനസിലാക്കാം.
കൊല്‍ക്കത്തയില്‍ ധോണി ഫാന്‍സിനെ കണ്ടു താന്‍ ചെന്നൈയില്‍ ആണോ എന്ന് സംശയിച്ചു എന്ന് ജൂഹി ചൗള പറയുന്നു. തന്റെ ടീമില്‍ ഒരാള്‍ 20പന്തില്‍ 50 അടിച്ചാല്‍ പോലും ഇയാള്‍ വന്നു 1 സിക്സ് അടിച്ചാല്‍ അതില്‍ അതൊക്ക മുങ്ങി പോകുന്നു. തല ദര്‍ശനം പുണ്യ ദര്‍ശനം എന്ന് ടാഗ് ചെയ്യുന്നു.. കൊല്‍ക്കത്തയില്‍ ബംഗാളികള്‍, ല്കനൗയില്‍ ഹിന്ദിക്കാര്‍, ഒക്കെ അവരുടെ സ്വന്തം ടീമിനെ മറന്നു ചെന്നൈയെ സപ്പോര്‍ട്ട് ചെയുന്നു
ധോണി പെര്‍ഫോം ചെയ്തതിനേക്കാള്‍ മികച്ച ഇന്നിങ്‌സുകള്‍ രോഹിത്ത് മുതല്‍ സാക്ഷാല്‍ കോഹ്ലി വരെ നിരവധി തവണ കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ക്ക് ഒരിക്കലും ഇതിന്റെ പകുതി പോലും ആരവം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. Its like. Once in a blue moon. മഹേന്ദ്ര സിംഗ് ധോണി Never before never again.?
എഴുത്ത്: ബിനു ഇടവഴിയില്‍
Read more
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്