'അന്നു മുതല്‍ അക്തറിനെ നേരിടാന്‍ ഞാന്‍ ഭയപ്പെട്ടു'; അത് ബോളിംഗിലെ വേഗം കണ്ടല്ല, കാരണം പറഞ്ഞ് സച്ചിന്‍

പാകിസ്ഥാന്റെ ഇതിഹാസ ബോളര്‍ ശിഐബ് അക്തറിനെ നേരിടാന്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നോ? ഇരുവരും കളിമതിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ഇന്നും വലിയ സ്വീകാര്യതയാണ്. ഇതിനെ ചൂടുപ്പിടിച്ച് കുറച്ചുനാള്‍ മുമ്പ് സച്ചിനെതിരെ വെളിപ്പെടുത്തലുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തുവരികയുമുണ്ടായി.

ഷുഐബ് അക്തറിനെതിരേ കളിക്കാന്‍ സച്ചിന് ഭയമായിരുന്നുവെന്നും ബാറ്റിംഗിനിടെ സച്ചിന്‍ വിറയ്ക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍. അക്തറുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അക്തറിനെ നേരിടാന്‍ തനിക്കു ഭയമില്ലെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ അക്തറിനെ നേരിടാന്‍ എനിക്കു ഭയമില്ലായിരുന്നു. ഈ സമയത്ത് അക്തര്‍ തന്റെ കരിയറിലെ ഏറ്റലും മാരക ഫോമിലുമായിരുന്നു. പക്ഷെ ജനനേന്ദ്രിയത്തിലെ അരിമ്പാറയുടെ ചികില്‍സയ്ക്കായി തനിക്കു ചെലവായ തുക തിരിച്ചുനല്‍കണമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടു അക്തര്‍ ആവശ്യപ്പെട്ടതായി ഒരു ദിവസം ഞാന്‍ പത്രത്തില്‍ വായിച്ചു.

അന്നു മുതല്‍ അക്തറിനെ നേരിടാന്‍ ഞാന്‍ ഭയപ്പെടുകയും ചെയ്തു. റണ്ണപ്പിനു മുമ്പ് അദ്ദേഹം ബോള്‍ പാന്റ്സിലും മറ്റും ഉരയ്ക്കുമ്പോഴേക്കും ക്രീസിലുള്ള ഞാന്‍ വിറച്ചിരുന്നു- സച്ചിന്‍ മുമ്പൊരിക്കല്‍ പറഞ്ഞു.