അണ്ടര്‍ 19 ലോക കപ്പ്: അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും

അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ സംഘം അഞ്ചാം കിരീടം നേട്ടമാണ് ലക്ഷ്യം വയ്ക്കുന്നത്. 200, 2008, 2012, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കായിരുന്നു കിരീടം.

തുടര്‍ച്ചയായ ഇന്ത്യയുടെ നാലാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റിരുന്നു. 24 വര്‍ഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. 1998 ല്‍ ജേതാക്കളായ ശേഷം ഇംഗ്ലണ്ട് പിന്നീട് ഫൈനല്‍ കണ്ടിട്ടില്ല.

ഫൈനല്‍ പോരിനായി തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അണ്ടര്‍ 19 ലോക കപ്പ് ടീമംഗം കൗശല്‍ ടാംബെ താരവുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു.

ആവേശകരമായ സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെത്തിയത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സിലക്ട് 2 ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം കാണാം.