മനീഷ് പാണ്ഡെ ഒക്കെ വെറുതെ വിക്കറ്റ് കളയാൻ മാത്രം കൊള്ളാം, സൂപ്പർ താരവുമായി താരതമ്യം അരുതെന്ന് ആർ.പി സിംഗ്

ടി20 ക്രിക്കറ്റിൽ തന്റെ ഇന്നിംഗ്‌സ് എങ്ങനെ പേസ് ചെയ്യണമെന്ന് അറിയാവുന്ന സാങ്കേതികമായി മികച്ചു നിൽക്കുന്ന ബാറ്റ്‌സ്മാനാണ് കെഎൽ രാഹുലെന്ന് മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് ചൂണ്ടിക്കാട്ടി. കളിയുടെ ഓരോ സ്റ്റേജിലെയും അവസ്ഥ എങ്ങനെ ആണെന്ന് വിലയിരുത്താനും അതനുസരിച്ച് ബാറ്റ് ചെയ്യാനും രാഹുലിന് നന്നായി അറിയാമെന്നും മുൻ താരം പറഞു.

ഒരു ബോളിൽ ഒരു റൺ എന്ന നിലയിൽ തുടക്കത്തിലേ ബാറ്റ് ചെയ്താലും ഇന്നിങ്സിന്റെ അവസാനത്തോട് അടുക്കുമ്പോൾ വേഗം കൂടാനും രാഹുലിന് സാധിക്കുമെന്നും ഉറപ്പാണ . സെറ്റായതിന് ശേഷം വിക്കറ്റ് കളയുന്ന മനീഷ് പാണ്ഡെയിൽ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത് ഇതാണ് എന്ന് ആർപി സിംഗ് വിശ്വസിക്കുന്നു.

“കെ എൽ രാഹുൽ സാങ്കേതികമായി വളരെ കഴിവുള്ള താരമാണ്. ടാർഗറ്റ് ചെയ്യേണ്ട ബൗളേരെക്കുറിച്ച് വരെ അവന്റെ മനസ്സിൽ കൃത്യമായ പദ്ധതികൾ ഉണ്ട്. ഒരു ബോളിൽ ഒരു റൺ കണക്കിൽ അയാൾ പുറത്തായാൽ , മനീഷ് പാണ്ഡെ കളിക്കുന്നത് പോലെയാണ് അദ്ദേഹം കളിച്ചതെന്ന് നമ്മൾ പറയും. എന്നാൽ തന്റെ വിക്കറ്റ് സംരക്ഷിക്കുകയും എപ്പോൾ വേഗത്തിലാക്കണമെന്ന് രാഹുലിന് അറിയാം.”

രാഹുലിനെ പുകഴ്ത്തി പാർഥിവ് പട്ടേലും രംഗത്ത് എത്തി- പതുക്കെ തുടങ്ങിയിട്ടും 20 ഓവറിൽ സെഞ്ച്വറി നേടാൻ സാധിക്കുന്ന ഒരേയൊരു കളിക്കാരൻ കെ എൽ രാഹുൽ മാത്രമാണ്. 60 പന്തിൽ 100 ​​റൺസ് നേടാനായാൽ അതിനർത്ഥം നിങ്ങൾ കളി നന്നായി മനസിലാക്കിയെന്നും നിങ്ങളുടെ ഇന്നിംഗ്‌സ് എങ്ങനെ വേഗത്തിലാക്കണമെന്നും അറിയാമെന്നുമാണ്.

ഈ കഴിഞ്ഞ ലീഗ് സീസണിൽ ഇഴഞ്ഞു നീങ്ങിയുള്ള ബാറ്റിങ്ങിന്റെ പേരിൽ താരം ഒരുപാട് പഴി കേട്ടിരുന്നു.