രോഹിത് ശർമ്മയുടെ കാര്യത്തിൽ തെറ്റ് പറ്റി, തീരുമാനം പിഴച്ചുപോയി ; അഫ്ഗാൻ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്സ്

ബുധനാഴ്ച ബെംഗളൂരുവിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബാറ്റ് ചെയ്യാൻ അനുവദിക്കണമായിരുന്നോ എന്നതിനെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ് തന്റെ അഭിപ്രായം പറഞ്ഞു.

ഒരു സൂപ്പർ ഓവറിൽ പുറത്തായ ഒരു ബാറ്ററിന് മറ്റൊന്നിൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് കളിയുടെ നിയമങ്ങൾ പറയുന്നതിനാൽ തീരുമാനത്തെ ചുറ്റിപ്പറ്റി ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ആദ്യ സൂപ്പർ ഓവറിലെ വാസം പന്തിന് മുമ്പ് രോഹിത് പിന്മാറി പകരം റിങ്കു സിംഗാണ് കളത്തിൽ എത്തിയത്. അതിനാൽ രണ്ടാം തവണയും ബാറ്റ് ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കേണ്ടതില്ലായിരുന്നുവെന്ന് പലരും കരുതി.

തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ രോഹിത്തിന്റെ തീരുമാനത്തെക്കുറിച്ച് എബി ഡിവില്ലിയേഴ്സ് പറഞ്ഞു:

“ഡബിൾ സൂപ്പർ ഓവർ അവിശ്വസനീയം ആയി തോന്നി . ആദ്യ സൂപ്പർ ഓവറിൽ തന്നെ പുറത്തായാൽ നിങ്ങൾക്ക് വീണ്ടും ബാറ്റ് ചെയ്യാൻ കഴിയില്ല. പരിക്ക് കാരണം ആണ് അദ്ദേഹം വിരമിച്ചതെന്നും അത് സ്‌കോറിംഗ് പിഴവായിരിക്കാം എന്നും അവർ അവകാശപ്പെടുമെന്ന് ഞാൻ കരുതുന്നു. അവൻ പുറത്ത് ആയി എന്നത് സ്കോർ ബോർഡിൽ കാണിച്ചത് ഒരു പിഴവായെന്ന് തോന്നുന്നു ”

രോഹിത് ശർമ്മ തന്റെ അഞ്ചാം ടി20 സെഞ്ച്വറി (69 പന്തിൽ 121*) അടിച്ചുകൂട്ടുകയും ടീമിനെ 212-4 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കാൻ സൂപ്പർ ഓവറിലും അദ്ദേഹം നിർണായക സംഭാവന നൽകി.

രോഹിത് ശർമ്മ തന്റെ അഞ്ചാം ടി20 സെഞ്ച്വറി (69 പന്തിൽ 121*) അടിച്ചുകൂട്ടുകയും ടീമിനെ 212-4 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി.