ഐപിഎല്‍ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ; എന്നാല്‍ ഇതിഹാസങ്ങളടങ്ങിയ പാനല്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു

എബി മാത്യു

സ്റ്റാര്‍ സ്‌പോര്‍ട്‌സ് തിരഞ്ഞെടുത്ത ഐപിഎല്‍ ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. രണ്ടാം സ്ഥാനം ധോണിക്കും. രോഹിത് ശര്‍മ നേടിയ അഞ്ചു കിരീടംങ്ങളെ പ്രശംസിക്കുന്നു. രോഹിത് ശര്‍മയില്‍ ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച്ടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോക്ക്കപ്പ് ഫൈനലിലും. രോഹിത്തിന്റെ ഈ അവാര്‍ഡിനെ ചോദ്യം ചെയ്യുന്നില്ല. രോഹിത് അതു അര്‍ഹിക്കുന്നു. പക്ഷെ ഗാംഗുലി, സേവാഗ്, ഹര്‍ഭജന്‍, ഗംഭീര്‍, പത്താന്‍ തുടങ്ങിയ പാനല്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. അതുപോലെ സ്റ്റാര്‍പോര്‍ട്‌സ് പാനലിന്റെ ഉദ്ദേശശുദ്ധിയെ ചെറുതായി ഒന്ന് സംശയിക്കുന്നു.

1. ഐപില്‍ ചരിത്രത്തില്‍ ഏറ്റവും consistent ആയ ടീം ഏതാണെന്നു ചോദിച്ചാല്‍ കണക്കുകള്‍ പ്രകാരം അതു ചെന്നൈ ആണ്. 2008 ഐപില്‍ ഫൈനലില്‍, 2009ല്‍ പ്ലേഓഫില്‍, 10ലും, 11ലും വിജയികള്‍, 12ലും, 13ലും ഫൈനലില്‍, 14ല്‍ മൂന്നാം സ്ഥാനം, 15ല്‍ ഫൈനലില്‍, 18ല്‍ വിജയികള്‍, 19ല്‍ ഫൈനലില്‍, 20ല്‍ ഏഴാം സ്ഥാനം, 21ല്‍ വിജയികള്‍, 22ല്‍ 9ആം സ്ഥാനത്. 22ല്‍ ഒന്‍പതാം സ്ഥാനം. അതായത് ധോണിയുടെ കിഴില്‍ കളിച്ച ടീം 13 സീസണില്‍ 11 തവണ പ്ലേഓഫ്/ ടോപ് ഫോറില്‍. 13 സീസണില്‍ 9 ഫൈനലുകള്‍.

2016ല്‍ പുതിയ പൂനെ ടീമിന്റെ കാപ്റ്റന്‍സി ധോണിക്കായിരുന്നു. അന്ന് അവര്‍ ഫിനിഷ് ചെയ്തത് 7ആം സ്ഥാനത്. അത് കൂടി കണക്കിലെടുത്താല്‍ ധോണി 14സീസണില്‍ 11 തവണ പ്ലായോഫ്/ടോപ് ഫോര്‍ , 9 തവണ ഫൈനല്‍സ്, 4 കിരീടം (2016ല്‍ പൂനെ ടീം ഒരു established ടീം അല്ലായിരുന്നു, 2022ല്‍ ചെന്നയെ ജഡേജ ആണ് ആദ്യ കുറച്ചു മത്സരങ്ങളില്‍ നയിച്ചതും.)

2013ല്‍ ആണ് രോഹിത് മുംബൈ നായകന്‍ ആകുന്നത്. 2013ല്‍ വിജയികള്‍, 14ല്‍ പ്ലായോഫ്, 15ല്‍ വിജയികള്‍, 16ല്‍ അഞ്ചാം സ്ഥാനം, 17ല്‍ വിജയികള്‍, 18ല്‍ അഞ്ചാം സ്ഥാനത്, 19ലും 20ലും വിജയികള്‍, 21ല്‍ അഞ്ചാം സ്ഥാനത്, 22ല്‍ പത്താം സ്ഥാനത്ത്. അതായത് 10 സീസണില്‍ 6 പ്ലായോഫ്, 5 ഫൈനല്‍സ്, 5 കിരീടം. (2013 സീസണില്‍ പോണ്ടിങ് ആയിരുന്നു ആദ്യ കുറച്ചു കളികള്‍ മുംബൈയെ നയിച്ചത്.)

വാസ്തവത്തില്‍ ധോണിയുടെ കീഴില്‍ ഈ consistency, പാനല്‍ അംഗങ്ങള്‍ കണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇതുപോലെ tight ആയ ഫോര്‍മാറ്റില്‍ അതിലും കഠിനയമായൊരു ടൂര്‍ണമെന്റില്‍ 14ല്‍ 11 തവണയും ടോപ് 4 അല്ലെങ്കില്‍ മുകളില്‍ ഫിനിഷ് ചെയുന്നത് നിസ്സാരം ആണെന്ന് വിചാരിക്കാമോ?? മുംബൈ ഒരു തവണ കപ്പ് നേടിയാല്‍ അടുത്തതില്‍ പുറകില്‍ ആകുന്ന ടീം ആയിരുന്നു.

2. പ്രായം കൂടിയ ടീമിനെ വെച്ച് 2കിരീടം നേടിയ ക്യാപ്റ്റന്‍ ആണ് ധോണി 18ലും 21ലും. ആ ഒരു ഘടകം പാനല്‍ അംഗങ്ങള്‍ ഓര്‍ത്തു എന്ന് പോലും തോന്നുന്നില്ല. ഇവിടെ പ്രോപ്പര്‍ t20 കളിക്കാരും ചെറുപ്പക്കാരുമായ ടീമുകള്‍ പ്ലേ ഓഫ് പോലും കടക്കാതെ ഇരിക്കുമ്പോള്‍ വാട്‌സണും, ഡ്യൂപ്ലിസിയും, റായ്ദുവും, ഇമ്രാന്‍ താഹിറും, കേദാര്‍ യഥാവും, ഹര്‍ഭജനും ഉള്ള ടീമിനെ ധോണി ഫൈനലുകളില്‍ എത്തിച്ചതും ചില ഫൈനലുകള്‍ ജയിപ്പിച്ചതും നമ്മള്‍ കണ്ടതാണ്. രോഹിത് ജയിച്ചത് താരതമ്യേനെ യുവ ടീമിനെ ആണ്.

3. ഈ പാനല്‍, 2008 ഐപില്‍ നേടിയ ഷെയിന്‍ വോണിനെയോ 2009നേടിയ ആദം ഗിള്‍ക്രിസ്റ്റിനെയോ ഓര്‍ത്തുപോലും ഇല്ല എന്ന് തോനുന്നു. 2008ല്‍ ക്യാപ്റ്റനായും കൊച്ചായും വോണ്‍ തന്റെ ശരാശരി ടീമിനെ പ്രചോധിപ്പിച്ഛ് ആവിശ്വസിനായമായി ലീഗ് മുഴുവന്‍ ലീഡ് ചെയ്തു ടീമിനെ കിരീടത്തില്‍ എത്തിച്ചു.

2008 ല്‍ അവസാന സ്ഥാനത് ഫിനിഷ് ചെയ്ത ഡെക്കാന്‍ ചാര്‍ജര്‍സിനെ 2009ല്‍ കിരീഡത്തിലേക് നയിച്ച ഗിള്‍ക്രൈസ്റ്റ് എന്ന ക്യാപ്റ്റന്‍സി brilliance നേ മറക്കാന്‍ പറ്റുമോ? ഈ പാനലില്‍ ഉള്ള എല്ലാവരും ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താക്കപ്പെട്ടതാണ്. ധോണിയുടെ മോശം സമയം ഇവര്‍ പോയത് ധോണി നായകന്‍ ആയിരുന്നപ്പോള്‍ ആണ്. ഇവരുടെ പുറത്താക്കലിന് ധോണിക്ക് പങ്ക് ഉണ്ട് എന്ന് പലരും വിശ്വസിക്കുന്നു. അതില്‍ എത്രത്തോളം സത്യം ഉണ്ട് എന്ന് അറിയില്ല. കുറെയൊക്കെ മാധ്യമ സൃഷ്ടി കൂടി ആണ്. എന്നാലും ടീമിന്റെ നന്മയെ ചൊല്ലി ധോണി അങ്ങനെ പല കടുത്ത തീരുമാനങ്ങളും എടുത്തു. അങ്ങനെ വരുമ്പോള്‍ ഈ താരങ്ങള്‍ ഉള്ള പാനല്‍ സ്വാഭാവികമായും ധോനിയെ തഴയുന്നത് സംഭവിക്കാവുന്ന കാര്യം ആണ്.

ഈ പാനലില്‍ ഉള്ള ഗംഭീര്‍ 2021ല്‍ ധോണി ടീമിനെ ഫൈനലില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത് ഏറ്റവും കൂടുതല്‍ ഫൈനല്‍ തോറ്റ ടീം ചെന്നൈ ആണെന്നാണ്. പറഞ്ഞത് കേട്ടാല്‍ തോന്നും 2011 മുതല്‍ 2017 വരെ ഐപിലുകള്‍ മുഴുവന്‍ ഗംഭീര്‍ നയിച്ച ടീം ആണ് ജയിച്ചെതെന്നു. 2012ലും 2014ലും കിരീടം നേടിയ ഗംഭീര്‍ 2011, 13,15,16 വര്‍ഷങ്ങളില്‍ പ്ലേ ഓഫ് കാണാത പുറത്തായി.
മേല്പറഞ്ഞ കാര്യം കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്.

ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡ് നേടിയ രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുന്നു. രോഹിത് ശര്‍മ്മയും ധോണിയും ഐപിഎല്‍ legends ആണ്. ട്രോള്ളുന്നവര്‍ ഒന്നും അറിയാതെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍