INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ക്കെതിരെയും മീഡിയക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രോഹിത് ശര്‍മ്മ. മുന്‍പ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ യഥാര്‍ത്ഥവും സത്യസന്ധവുമായ വിശകലകനങ്ങളാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇന്നത് സെന്‍സേഷണലിസത്തിലേക്ക് മാറിയെന്നും താരം പറഞ്ഞു. ഗെയിമിനെ കുറിച്ചുളള അര്‍ത്ഥവത്തായ ചര്‍ച്ചകളേക്കാള്‍, ഇന്ന് കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതും ക്ലിക്ക്‌ബെയ്റ്റ് ചെയ്യുന്നതുമായി മാധ്യമ കവറേജ് മാറിയിരിക്കുന്നുവെന്ന് രോഹിത് പറയുന്നു.

മുന്‍പ് ക്രിക്കറ്റിനെ കുറിച്ച് മാത്രമായിരുന്നു റിപ്പോര്‍ട്ടിങ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസിലാകുന്നത് ഇതെല്ലാം എങ്ങനെ കൂടുതല്‍ കാഴ്ചകള്‍ നേടാം, ആയിരം ആളുകളെ ലേഖനം എങ്ങനെ വായിക്കാന്‍ പ്രേരിപ്പിക്കാം എന്നതിനെ കുറിച്ചാണ്. ക്രിക്കറ്റിനെ കുറിച്ചുളള യഥാര്‍ത്ഥ സംഭാഷണങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് കമന്ററിയിലെ നിലവാരത്തെ കുറിച്ചും രോഹിത് മനസുതുറന്നു.

Read more

ഇന്ത്യന്‍ കമന്ററിയില്‍ കഴമ്പില്ലെന്നും, പലപ്പോഴും നെഗറ്റീവ് വശങ്ങളിലും കളിക്കാരെ വിമര്‍ശിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രോഹിത് പറഞ്ഞു. ഇക്കാലത്ത്, ടിവിയില്‍ കമന്‌റേറ്റര്‍മാര്‍ സംസാരിക്കുന്ന രീതി നിരാശാജനകമാണ്. നമ്മള്‍ ഓസ്‌ട്രേലിയയില്‍ പോകുമ്പോള്‍, അവരുടെ കമന്ററി തികച്ചും വ്യത്യസ്തമായ തലത്തിലാണ്. അത് രാത്രിയും പകലും പോലെയാണ്. ഇവിടെ, ഒരു കളിക്കാരനെ തിരഞ്ഞെടുത്ത് കളിക്കാരനെക്കുറിച്ച് മോശമായി സംസാരിക്കുക എന്നതാണ് ലക്ഷ്യം എന്ന് തോന്നുന്നു, രോഹിത് കൂട്ടിച്ചേര്‍ത്തു.