ജഡേജയോട് കലിപ്പിൽ രോഹിത്, ഈ പ്രവൃത്തി കണ്ടാൽ എങ്ങനെ ദേഷ്യം തോന്നാതിരിക്കും; സംഭവം ഇങ്ങനെ; വീഡിയോ കാണാം

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ടോപ് ഗിയറിൽ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 109 റണ്‍സിന് ഓള്‍ഔട്ടായപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് . അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനാണ് ഇന്ത്യയെ തകര്‍ത്തത്. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും മര്‍ഫി ഒരു വിക്കറ്റും വീഴത്തി.

ഇന്ത്യ ഉയർത്തിയ 109 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ ഈ പിച്ചിൽ തന്നെയാണോ ഇന്ത്യ ബാറ്റ് ചെയ്തത് എന്ന രീതിയിൽ കളിച്ചപ്പോൾ വളരെ വേഗമാണ് റൺസ് സ്കോർ ചെയ്തത്. ഇന്ത്യ അനാവശ്യമായി വഴങ്ങിയ റണ്ണുകളും, പാഴാക്കിയ റിവ്യൂ അവസരങ്ങൾ കൊണ്ടും ഓസ്‌ട്രേലിയയെ സഹായിച്ചു എങ്കിലും ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും നോക്കിയാ ഓസ്ട്രേലിയ ഒരുപാട് മെച്ചപ്പെട്ടു എന്നത് പറയാതിരിക്കാൻ സാധിക്കില്ല.

ഇതിൽ റിവ്യൂവിന്റെ കാര്യമെടുത്താൽ ഇന്ത്യ എടുത്ത മൂന്ന് റിവ്യൂ അവസരങ്ങളും പാഴായി പോയി. മൂന്ന് തവണയും ജഡേജ ആയിരുന്നു ബോളർ എന്നതിന് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജഡേജ- രോഹിത്- വിക്കറ്റ് കീപ്പർ കെ.എസ് ഭാരത് എന്നിവർ ആലോചിച്ച് എടുത്ത് ഈ തീരുമാനങ്ങൾ പാഴായി പോയത് ഇന്ത്യയെ ചതിച്ചപ്പോൾ യഥാർത്ഥത്തിൽ റിവ്യൂ എടുക്കേണ്ട അശ്വിന്റെ ഒരു പന്തിൽ ഇന്ത്യ അത് ചെയ്തതും ഇല്ല. മര്‍നസ് ലബുഷാഗ്‌നെയെ പുറത്താക്കാൻ കിട്ടിയ അവസരമായിരുന്നു അത്. ജഡേജയോട് ഇതിന്റെ പേരിൽ തമാശയിൽ ദേഷ്യപെടുന്ന രോഹിതിനെ കാണാമായിരുന്നു- “ബോൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കുക ജഡേജ” രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഉസ്മാൻ ഖവാജെ- മര്‍നസ് ലബുഷാഗ്‌നെ സഖ്യം 98 റൺസാണ് കൂട്ടിച്ചേർത്തത്.