ക്യാപ്റ്റന്‍സി തനിക്ക് ഒരു മുള്‍ക്കിരീടമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് രോഹിത്

ഈ പരമ്പരയിലെ 3 ഇന്നിംഗ്‌സുകള്‍…..
48 (36)
55 (36)
56 (31)

നഷ്ടപെട്ടു പോയോ എന്ന് നമ്മള്‍ ഒരുവേള സംശയിച്ചു പോയ അയാളിലെ ബാറ്ററുടെ ആ ചാരുതയും, ആ സ്ഥിരതയും എങ്ങും പോയിട്ടില്ല എന്ന് അടിവരയിടുന്ന ഇന്നിങ്‌സുകള്‍… ക്യാപ്റ്റന്‍സി തനിക്ക് ഒരു മുള്‍കിരീടമല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഇന്നിങ്ങസുകള്‍…..

Image

‘കവിത പോലെയാണ് അയാളുടെ ബാറ്റിങ്. തങ്ങള്‍ പ്രഹരിക്കപ്പെടുകയാണ് എന്ന് തിരിച്ചറിയാതെ ബൗളര്‍മാര്‍ നില്‍ക്കുമ്പോള്‍, അയാള്‍ പ്രഹരം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു’, ഇര്‍ഫാന്‍ പത്താന്‍, ഒരിക്കല്‍ രോഹിത്തിനെ കുറിച്ച് പറഞ്ഞാതാണ്…

Image

അയാള്‍ അങ്ങനെ പ്രഹരം തുടര്‍ന്നു കൊണ്ടേയിരിക്കട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം…. ഒപ്പം അയാളിലെ ക്യാപ്റ്റന് നമ്മുടെ മോഹഭംഗങ്ങള്‍ക്ക് അറുതിവരുത്താന്‍ ആവട്ടെ എന്നും….
‘A well begun is half done’ എന്നാണെല്ലോ..

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍