ടി- 20 യിൽ മാത്രമല്ല മാത്രമല്ല ടെസ്റ്റിലും ഞങ്ങൾ ആവശ്യം വന്നാൽ ടി 20 ശൈലിയിൽ കളിക്കുമെന്ന് രോഹിത്തും പിള്ളേരും ഇന്ന് ബംഗ്ലാദേശിനെതിരെ കളിക്കുന്നത് നല്ല ഒന്നാന്തരം കൗണ്ടർ അറ്റാക്കിങ് ക്രിക്കറ്റ്. ഇന്ത്യക്കെതിരെ ബംഗ്ലാദേശിൻറെ ഒന്നാം ഇന്നിംഗ്സ് 233 റൺസിൽ അവസാനിക്കുക ആയിരുന്നു. നാലാം ദിനം 107-3 എന്ന സ്കോറിൽ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ് ക്രീസ് വിട്ടത്. 102 റൺസോടെ മോനിമുൾ ഹഖും 12 റൺസുമായി മെഹ്ദി ഹസൻ മിറാസുമായിരുന്നു ക്രീസിൽ. എന്നാൽ ലഞ്ചിനുശേഷമുള്ള ഏഴോവറിൽ ഇന്ത്യ ബംഗ്ലാദേശിൻറെ ഒന്നാം ഇന്നിംഗ്സ് 233 റൺസിൽ അവസാനിപ്പിക്കുക ആയിരുന്നു. ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ, ആകാശ് ദീപ്, സിറാജ് എന്നിവർ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി തിളങ്ങി.
മറുപടിയിൽ, മത്സരത്തിൽ ഫലം ഉണ്ടാകാൻ 400 റൺ എങ്കിലും അത്യാവശ്യം ആയിരുന്ന ഇന്ത്യക്കായി രോഹിത്- ജയ്‌സ്വാൾ സഖ്യം നൽകിയത് തകർപ്പൻ തുടക്കം. 11 പന്തിൽ 23 റൺ ഐഡിയ രോഹിത് മടങ്ങിയ ശേഷം ഗില്ലായിരുന്നു ജയ്‌സ്വാളിന് പങ്കാളി. ഇരുവരും ചേർന്ന് 10 .1 ഓവറിൽ ആണ് ടീം ടെസ്റ്റ് ചരിത്രത്തിലെ വേഗതയേറിയ ടീം സെഞ്ച്വറി എന്ന നേട്ടവും തൂക്കിയത്. വന്ന ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ച് നയം വ്യക്തമാക്കിയ രോഹിത്തിനൊപ്പം ടോപ് ഗിയറിൽ എത്തിയ ജയ്‌സ്വാൾ കൂടി ആയപ്പോൾ ബംഗ്ലാദേശി ബോളർമാർ ശരിക്കും പറഞ്ഞാൽ കാഴ്ചക്കാരായി എന്ന് പറയാം. അതിനിടയിൽ ഗിൽ 39 റൺ എടുത്ത് പുറത്തായി. സെഞ്ച്വറി നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ ജയ്‌സ്വാൾ 51 പന്തിൽ 72 റൺ നേടി മടങ്ങിയപ്പോൾ പന്ത് 9 റൺ മാത്രം നേടി നിരാശപ്പെട്ട് മടങ്ങി.
അതേസമയം കൗണ്ടർ അറ്റാക്കിങ് ശൈലിയിലൂടെ ഇന്ത്യ ഫാസ്റ്റസ്റ്റ് ടീം ഫിഫ്റ്റി, ഫാസ്റ്റസ്റ്റ് സെഞ്ച്വറി, ഫാസ്റ്റസ്റ്റ് 150 , ഫാസ്റ്റസ്റ്റ് 200 തുടങ്ങിയ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കി. നാളെ ആദ്യ സെക്ഷനിൽ തന്നെ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കാനുള്ള സ്കോർ സ്വന്തമാക്കി വമ്പൻ സ്കോർ സ്വന്തമാക്കാനാണ് ഇന്ത്യൻ ശ്രമം.
https://x.com/CricCrazyJohns/status/1840695219433742393
മത്സരത്തിൽ കോഹ്‌ലി- രാഹുൽ സഖ്യമാണ് ഇപ്പോൾ ക്രീസിൽ നില്കുന്നത്. ഇതിൽ കോഹ്‌ലി ക്രീസിൽ എത്തിയ സമയത്ത് പന്ത് ആയിരുന്നു അദ്ദേഹത്തിന്റെ പങ്കാളി. വേഗം റൺ സ്കോർ ചെയ്യാനുള്ള ആവേശം ഇരുവരിലും അപ്പോൾ ഉണ്ടായിരുന്നു. ഇതിൽ ഖാലിദ് അഹമ്മദ് എറിഞ്ഞ 19 ആം ഓവറിൽ കോഹ്‌ലി റൺ ഔട്ട് ആയി മടങ്ങേണ്ടത് ആയിരുന്നു. കോഹ്‌ലി ഒരു ക്വിക്ക് സിംഗിളിന് ശ്രമിച്ചതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്നാൽ പന്ത് കോഹ്‌ലിയുടെ കോൾ സ്വീകരിക്കാതെ നോൺ സ്‌ട്രൈക്കർ എൻഡിൽ തന്നെ നിന്നു. ഖാലിദ് അഹമ്മദ് ആകട്ടെ പന്ത് കിട്ടിയ ഉടനെ കോഹ്‌ലിയുടെ മുന്നിൽ ഓടി ഒരു ഈസി റൺ ഔട്ടിന് ശ്രമിച്ചു. എന്നാൽ അവിശ്വനിയം വിധം അദ്ദേഹത്തിന് അത് മിസ് ആയി. കോഹ്‌ലി ആകട്ടെ താൻ ഔട്ട് ആണെന്ന് കരുതിയ സ്ഥലത്ത് നിന്ന് ജീവൻ കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു.
ഇതിന് പിന്നാലെ പന്ത് ഓടിയെത്തി കോഹ്‌ലിയെ കെട്ടിപിടിച്ച് മാപ്പ് പറയുക ആയിരുന്നു.
Read more
https://x.com/avinashrcsharma/status/1840691420534845753