കിരീടം നിലനിർത്തണോ, എന്നെ കൂടി ടീമിൽ ഉൾപ്പെടുത്തിക്കോ; ഓസ്‌ട്രേലിയൻ ടീമിനോട് സൂപ്പർ താരം

സിംഗപ്പൂരിൽ ജനിച്ച ആക്രമണ ബാറ്റ്‌സ്മാൻ ടിം ഡേവിഡ് ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് ടി20 ലീഗുകളേക്കാൾ വ്യത്യസ്തമായ വെല്ലുവിളിയായിരിക്കുമെന്ന് ലോകകപ്പിലെന്ന് വലംകൈയ്യൻ ബാറ്ററും സമ്മതിച്ചു. പക്ഷെ അവസരവും കിട്ടിയാൽ 100 % നൽകാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും താരം പറഞ്ഞു.

ഇഷ്ടാനുസരണം ഗ്രൗണ്ട് ക്ലിയർ ചെയ്യാനുള്ള കഴിവ് കാരണം ലോകമെമ്പാടും ടി20 ക്രിക്കറ്റിൽ വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു നാമമാണ് ടിം ഡേവിഡ്. 26-കാരൻ ഏറ്റവും ചെറിയ ഫോർമാറ്റിൽ 158.52 സ്‌ട്രൈക്ക് റേറ്റും 14 മത്സരങ്ങളിൽ നിന്ന് 46.50 ശരാശരിയുമാണ് ഉള്ളത്.

ഓസ്‌ട്രേലിയ ടി20 കിരീടം നേടിയതിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ടീമിലേക്ക് കടക്കുന്നതിൽ തനിക്ക് ആവേശമുണ്ടെന്ന് ഡേവിഡ് സമ്മതിച്ചു. ഒരവസരം ലഭിച്ചാൽ അനുഭവം ആസ്വദിക്കാൻ താരം കാത്തിരിക്കുകയാണ്.

ബിടി സ്പോർട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു:

“അവർ ആറ് മാസം മുമ്പ് ലോകകപ്പ് നേടി, അതിനുശേഷം ആ ടീം മാറിയിട്ടില്ല. കുറെ കാലമായി ഒപ്പമുള്ള താരങ്ങൾ തന്നെയാണ് ഇപ്പോഴും കളിക്കുന്നത്. എനിക്ക് അതിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, ഞാൻ ശരിക്കും ആവേശഭരിതനാകുമായിരുന്നു.”

“സത്യം പറഞ്ഞാൽ ഞാൻ ഇതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ടി20 ലീഗുകളിൽ നന്നായി കളിക്കുന്നത് എന്നിൽ ഒരുപാട് ആത്മവിശ്വാസം നിറയ്ക്കുന്നു, പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് ഒരു വ്യത്യസ്ത സ്റ്റേജ് ആണ് . അതിനാൽ എനിക്ക് ആ അവസരം ലഭിച്ചാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.”

Read more

താരം ടീമിൽ ഉണ്ടെങ്കിൽ കിരീടം നിലനിർത്താനുള്ള തങ്ങളുടെ യാത്രക്ക് വലിയ സഹായമാകുമെന്ന് ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു.