വീണ്ടും റെക്കോർഡ്; ടി-20 ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിച്ച് തിലക് വർമ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. 4 ഫോറും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്‌സ്.

ഇന്നലത്തെ മത്സരം കൊണ്ട് താരം പുതിയ ഒരു നേട്ടം കൂടെ കൈവരിച്ചിരിക്കുകയാണ്. ടി 20 യിൽ വിക്കറ്റ് നഷ്ടമാകാതെ 300ലധികം റൺസ് നേടിയ ആദ്യ അന്താരാഷ്ട്ര താരമായിരിക്കുകയാണ് തിലക് വർമ. നാല് മത്സരങ്ങളിലും തിലകിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ല. ഇത് വരെ പുറത്താകാതെ 318 റൺസ് ആണ് താരം അടിച്ചെടുത്തത്.

അഞ്ച് മത്സരങ്ങളിൽ നിന്ന് 271 റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റർ മാർക് ചാപ്മാന്റെ റെക്കോർഡാണ് തിലക് മറികടന്നത്. ഇന്നലെ നടന്ന മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത് തിലക് വർമയായിരുന്നു. അവസാനം വരെ ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയായത്. വിക്കറ്റുകൾ നഷ്ടപെടുമ്പോഴും നിലയുറപ്പിച്ച് വിജയത്തിലേക്ക് എത്തിക്കാൻ തിലകിന്റെ ഇന്നിങ്‌സ് സഹായകരമായി.

Read more