റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് നന്ദി അർപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്തിയ ആരാധകർക്ക് ഇന്നലെ സങ്കടത്തിന്റെ ദിനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അടുത്തിടെ അപ്രതീക്ഷിതമായി വിരമിച്ച കോഹ്‌ലിക്ക് ഉള്ള നന്ദി അറിയിക്കാനാണ് ആളുകൾ കൂട്ടമായി സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത് . ഏകദേശം 10 ദിവസത്തെ സസ്‌പെൻഷനുശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഇന്നലെ പുനരാരംഭിച്ചു.
എന്തായാലും ആരംഭം ബിസിസിഐയും ആരാധകരും ആഗ്രഹിച്ചതുപോലെയായിരുന്നില്ല. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുക ആയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ബാറ്റ്‌സ്മാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. അദ്ദേഹത്തിന്റെ പാരമ്പര്യം ആഘോഷിക്കാൻ ആരാധകർ കോഹ്‌ലിയുടെ പേരുള്ളത് ടെസ്റ്റ് ജേഴ്‌സികളുമായി സ്റ്റേഡിയത്തിൽ എത്തി. മഴ കളിയെ നശിപ്പിച്ചെങ്കിലും, അവസാനം വരെ അവർ അവിടെ തന്നെ തുടരുമെന്ന് ഉറപ്പുവരുത്തി.
എന്തായാലും മഴയ്ക്കിടയിൽ, ഒരു കൂട്ടം വെളുത്ത പ്രാവുകൾ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് പൊങ്ങുന്ന കാഴ്ച്ച കാണാൻ ആയി. ആളുകൾ വിരാട് കോഹ്‌ലിക്ക്, പ്രാവുകൾ ആദരവ് അർപ്പിച്ചു എന്ന രീതിയിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി. അടുത്തിടെ അവസാനിച്ച അദ്ദേഹത്തിന്റെ റെഡ്-ബോൾ കരിയറിന് ഒരു കാവ്യാത്മക സല്യൂട്ട് നൽകി എന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും ആകെ 17 പോയിന്റുമായി ആർസിബി നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് നിൽക്കുന്നത്.
just WOW!🥺♥️
nature's tribute to #ViratKohli as well…😍
🕊🏟🕊
even the whites in the sky made rounds over #Chinnaswamy
— WhiteArmy🤍#RCBvKKR #IPL2025 #RCB pic.twitter.com/cFJw12bDbP— ಸನತ್ ಕುಮಾರ್ (@IamSanathKumar) May 17, 2025