എന്റെ പൊന്ന് മക്കളെ ചിന്തിക്കാൻ പോലും പറ്റാത്ത റേഞ്ച്, കിരീടനേട്ടത്തിന് പിന്നാലെയുള്ള ഒമ്പത് മിനിറ്റിൽ ആർസിബി എത്തിയത് ചരിത്ര നേട്ടത്തിൽ; സംഭവം ഇങ്ങനെ

പതിനഞ്ചു വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണിൽ തന്നെ ആർസിബിയുടെ വനിതാ ടീം നേടിയെടുത്തിരിക്കുകയാണ്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയും കിരീടം ചൂടിയത്.

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമായ ബാംഗ്ലൂർ കാത്തിടിപ്പിനൊടുവിൽ ഒരു കിരീടം നേടിയത് ക്രിക്കറ്റ് ലോകം ആഘോഷമാക്കി. “സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം നൽകുന്ന ഒരു ടീമാണ് ഞങ്ങളുടെ”, “ലേഡീസ് ഫസ്റ്റ് “, “ഇനി ഞങ്ങളുടെ ഊഴം” ഉൾപ്പടെ അനവധി ട്രോളുകളാണ് കിരീട നേട്ടത്തിന് പിന്നാലെ വരുന്നത്. കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോഹ്‌ലിയുമായി ആർസിബി ടീം വീഡിയോ കോളിൽ വരുകയും വനിതാ ടീമിലെ താരങ്ങൾക്ക് ഒപ്പം നേട്ടം ആഘോഷിക്കുകയും ചെയ്തു.

ആരാധകരുടെ ഇടപഴകലിൻ്റെ കാര്യത്തിൽ മുൻനിര സോഷ്യൽ മീഡിയ പേജാണ് ഫ്രാഞ്ചൈസി. സോഷ്യൽ മീഡിയ ഇടപഴകലിൽ ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചുകൊണ്ട്, ഇൻസ്റ്റാഗ്രാമിലെ RCB-യുടെ വിജയകരമായ പോസ്റ്റ് ഒമ്പത് മിനിറ്റിനുള്ളിൽ ഒരു ദശലക്ഷം ലൈക്കുകൾ നേടി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ഇൻസ്റ്റാർഗ്രാം അക്കൗണ്ടിന് ഇത്രയും കുറഞ്ഞ സമയം കൊണ്ട് 1 മില്യൺ ലൈക്കുകൾ കിട്ടുന്നത്.

സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആർസിബി വനിതകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ ഐപിഎൽ വെറ്ററനും ആർസിബിയുടെ ഐക്കണുമായ വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. അവരുടെ ശ്രദ്ധേയമായ നേട്ടത്തിന് അംഗീകാരമായി കോഹ്‌ലി ടീമിനെ “സൂപ്പർ വുമൺ” എന്ന് അഭിനന്ദിച്ചു. വരാനിരിക്കുന്ന ഐപിഎൽ 2024 സീസണിനായി തയ്യാറെടുക്കുമ്പോൾ പുരുഷ ടീമും കിരീടം നേടുമെന്ന് കരുതാം.

മാർച്ച് 22ന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ പോരാട്ടത്തിന് ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ഐപിഎൽ ഫ്രാഞ്ചൈസി തുടക്കമിടാൻ ഒരുങ്ങുകയാണ്.