റിയാൻ പരാഗിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി ഒരു ഒത്തുതീർപ്പ് രാജസ്ഥാൻ മാനേജ്മെന്റ് നടത്തില്ല , ടോസ് നേടിയശേഷം സഞ്ജു എടുത്ത തീരുമാനം പാളിയെന്ന് മനസ്സിലായി

ടീം ലിസ്റ്റിലെ ബലം നോക്കിയാൽ മോശമല്ലാത്ത ടീമുകളാണ് രാജസ്ഥാനും ഗുജറാത്തും ടീമിൻ്റെ സെലക്ഷനിലാണ് രാജസ്ഥാൻ ആദ്യം പരാജയമായിരുന്നത്. പരീക്ഷണങ്ങൾ നടത്താൻ മാനേജ്മെന്റിനും താല്പര്യമില്ല. റിയാൻ പരാഗിനെ ഒഴിവാക്കി കരുൺ നായരെ വേണമെങ്കിൽ പരീക്ഷിക്കാം ഒരോ പരാജയത്തിനു ശേഷവും ചെറിയ പരീക്ഷണം ആകാം അതുപോലെ മക്കോയി എന്ന മികച്ച ബൗളർ ഇരിക്കുന്നു. ചെന്നൈയ്ക്ക് എതിരേ മികച്ച ബൗളിംഗ് നടത്തിയ കുൽദീപ് യാദവിനെ എടുത്തശേഷം ഒരു ഓവർസീസ് പ്ലെയറേ ബാറ്റിങിൽ ഉൾപ്പെടുത്തി ആദം സാംപയേ അല്ലെങ്കിൽ ട്രെൻഡ് ബോൾട്ട് ഇവരിൽ ഒരാളെ മാറ്റി പരീക്ഷിക്കാമായിരുന്നു.

ജോറൂട്ട്,ദുസ്സെൻ തുങ്ങി പലരും ഡക്കൗട്ടിൽ വിശ്രമിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരേ ജയ്പൂരിൽ ജയിച്ചതോർത്ത് ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. മുഹമ്മദ് ഷമി നയിക്കുന്ന മികച്ച ബൗളിംഗ് നിരയും ചെന്നൈയുടെ മൂന്നാം കിട പേസ് ബൗളർമാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമായിരുന്നു.

ഓപ്പണിംഗ് തിളങ്ങിയാൽ മാത്രം മുന്നോട്ടു പോകുന്ന ടീമാണിന്ന് രാജസ്ഥാൻ റോയൽസ്. ജോസ് ബട്ട്ലറും ജയ്സ്വാളും പെട്ടെന്ന് ഔട്ടായപ്പോൾ സഞ്ജു സാംസൺ അല്പം പിടിച്ചുനിന്നുകളിക്കണമായിരുന്നു അതിലൂടെ ഹിറ്റ്മെയർ ജൂറെൽ മാർക്ക് അവസാനം ഇറങ്ങി അവരുടെ ശൈലിയിൽ കളിക്കാമായിരുന്നു.

പവർപ്ലേയിൽ മോശമല്ലാത്ത രീതിയിൽ തുടക്കം ലഭിച്ചിട്ടും തുടരെത്തുടരെ വിക്കറ്റുകൾ വീണത് വിനയായി മുൻനിര വീണതോടെ ഗുജറാത്ത് സ്പിന്നേഴിനേ നേരിടുന്നതിൽ മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയപ്പെട്ടു. ജൂറെലിൻ്റെ അമിതമായ ആത്മവിശ്വാസം വിനയായി യുവതാരം അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് മികച്ചൊരുനീണ്ട ഇന്നിഗ്സ് കളിക്കാൻ പ്രാപ്തി നേടണം.

മൊത്തത്തിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് അല്മായ കളിയാണ് പുറത്തെടുത്തത്. ഭീമമായ തോൽവി റൺ ആവറേജിനെ ബാധിച്ചു.വരും കളികളിൽ തുടർച്ചയായി മികച്ച വിജയം നേടാൻ കഴിയാത്ത പക്ഷം പോയൻ്റ് ടേബിളിൽ ഇതേപോലെഎത്തി പിന്നിൽ നില്ക്കുന്നവർ മുന്നോട്ടു പോകുന്ന അവസ്ഥ നിലവിലുണ്ട്.

റോയൽസ് കളിച്ചപ്പോൾ ബൗളിംഗ് വിക്കറ്റ് ഗുജറാത്ത് ഇറങ്ങിയപ്പോൾ ബാറ്റിങ് വിക്കറ്റാകുന്നു. ടോസ് നേടിയിട്ടും വിക്കറ്റ് മനസിലാക്കാതെ ബാറ്റിങ് തെരഞ്ഞെടുത്തത് തെറ്റായിരുന്നു എന്ന സത്യം മനസ്സിലാക്കി വന്നപ്പോഴേക്കും സമയം കഴിഞ്ഞു ഗുജറാത്ത് ഇറങ്ങിയപ്പോൾ പിച്ചിൽ ഭൂതമൊന്നുമില്ലായിരുന്നു. രാജസ്ഥാൻ ഉയർത്തിയ ചെറിയ സ്കോർ കേവലം 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി അവർ മറികടന്നു എന്നോർക്കണം.

ഇന്നലെയും ജോ റൂട്ട് എന്ന മികച്ച കളിക്കാരനെ ഐപിഎല്ലിൽ പരീക്ഷിക്കാൻ തയ്യാറാകാത്ത മാനേജ് മെന്റും തോൽവിയുടെ ഉത്തരവാദിത്ത്വത്തിൽ പങ്കാളിയാണ്. ജയ്പൂരിൽ ട്രെൻഡ് ബോൾട്ട് ഇല്ലെങ്കിലും കുഴപ്പമില്ല കുൽദീപ് യാദവ് കുൽദീപ് സെൻ ഇവരിൽ ഒരു ഇൻഡ്യൻ ബൗളറെ ഇറക്കി റിയാൻ പരാഗിനേ മാറ്റി പകരം മികച്ച രീതിയിൽ സ്പിന്നേഴിനേ നേരിടുന്ന ജോറൂട്ടിനെ ഇറക്കാമായിരുന്നു . രാജസ്ഥാൻ അവരുടെ ഡഗ് ഔട്ടിലെ ശക്തി പരീക്ഷിക്കാൻ തയ്യാറാകാതെയാണ് തോൽവി പലപ്പോഴും വഴങ്ങുന്നത്. സ്ലോവിക്കറ്റിൽ നിരന്തരം പരാജയപ്പെടുന്നവരെ മാറ്റിപരിക്ഷിക്കാൻ തയ്യാറാകണം.

എഴുത്ത്: Murali Melettu

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ