രാഹുൽ നായകനായത് ദക്ഷിണാഫ്രിക്കക്ക് നന്നായി, വെളിപ്പെടുത്തലുമായി പൊള്ളോക്ക്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ കെ എൽ രാഹുലിന്റെ നായക മികവ് ഇതുവരെ വിജയിച്ചിട്ടില്ല എന്ന് പറയാം, അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടാൻ പോകുന്നതിനാൽ അദ്ദേഹത്തിന്റെ നേതൃത്വ പാടവം ഒരിക്കൽ കൂടി പരിശോധിക്കപ്പെടും.

നേരത്തെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ കെ എൽ രാഹുൽ നയിച്ചിരുന്നുവെങ്കിലും ആ മത്സരത്തിൽ സന്ദർശകർക്ക് 113 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഈ വർഷമാദ്യം ഇന്ത്യൻ ഏകദിന ടീമിന്റെ നേതൃത്വവും കെ എൽ രാഹുൽ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റതിനാൽ 50 ഓവർ ഫോർമാറ്റിലെ കെഎൽ രാഹുലിന്റെ നേതൃത്വ സംരംഭവും ഫലം കണ്ടില്ല.

നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റന്റെ നേതൃത്വപാടവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്, ഇപ്പോൾ ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്കും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

“ഇന്ത്യൻ ക്രിക്കറ്റിനെ നന്നായി അറിയാവുന്ന ഇന്ത്യൻ സെറ്റപ്പിലെ ധാരാളം ആളുകൾ കെ എൽ രാഹുൽ അൽപ്പം വിമുഖനായ ക്യാപ്റ്റനാണെന്നും സ്വാഭാവിക നേതാവല്ലെന്നും പറഞ്ഞു. പക്ഷേ രാഹുൽ പതുക്കെ മിടുക്കനായ നായകൻ എന്ന രീതിയിലേക്ക് ഉയർന്ന് വരുകയാണ്, ഉത്തരവാദിത്വവും മുമ്പിൽ നിന്ന് നയിക്കണം എന്ന തോന്നലും ഉണ്ടാകുമ്പോൾ ഏറ്റവും മികച്ചത് കാണാൻ നമുക്ക് സാധിക്കും.”

തോറ്റാൽ കോഹ്‌ലിക്ക് ശേഷം മൂന്ന് ഫോര്മാറ്റിലും ആദ്യ മത്സരങ്ങൾ തോറ്റ ഇന്ത്യൻ നായകൻ എന്ന നിലയിലാകും രാഹുൽ അറിയപ്പെടുക.