ഇന്ത്യന്‍ ടീമിലേക്ക് രഹാനേയുടെയും പൂജാരയുടെയും കണ്ണു തള്ളിച്ചു ; ഇരുവരെയും സാക്ഷിയാക്കി യുവതാരത്തിന്റെ ഇരട്ട സെഞ്ച്വറി

ഇന്ത്യന്‍ ടീമിലെ അഞ്ചാം നമ്പറിലെ പിഴവ് പരിഹരിക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കഴിവുകള്‍ തേച്ചുമിനുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനേയും. എന്നാല്‍ ഇരുവരും കളിച്ച ഒരു മത്സരത്തില്‍ രണ്ടുപേരെയും കാഴ്ചക്കാരാക്കി നിര്‍ത്തി മുംബൈയുടെ യുവതാരം സര്‍ഫറാസ് ഖാന്റെ വിളയാട്ടം. ചേതേശ്വര്‍ പുജാരയുള്‍പ്പെട്ട സൗരാഷ്ട്രയ്ക്കെതിരേയാണ് എലൈറ്റ് ഗ്രൂപ്പ് ഡി മല്‍സരത്തില്‍ സര്‍ഫറാസ് ഡബിള്‍ സെഞ്ച്വറി നേടി. മത്സരത്തില്‍ 214 റണ്‍സോടെയാണ് താരം ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ബാറ്റിംഗില്‍ 357 ബോളില്‍ 24 ബൗണ്ടറികളും അഞ്ചു സിക്സും താരം പറത്തി. സര്‍ഫറാസിന് മുമ്പ് വന്ന അജിങ്ക്യാ രഹാനേയുടെ സെഞ്ച്വറിയുടേയും യുവതാരത്തിന്റെ ഇരട്ടശതകത്തിന്റെയും പിന്‍ബലത്തില്‍ മുംബൈ ടീം രണ്ടാം ദിനം രണ്ടാം സെഷനില്‍ ആറു വിക്കറ്റിന് 418 റണ്‍സെടുത്തിട്ടുണ്ട്. കരുത്തരായ സൗരാഷ്ട്രയ്ക്ക് എതിരേ സര്‍ഫറാസ് ഖാന്റെ ഇരട്ടശതകം അജിങ്ക്യാ രഹാനേയുടെയും ചേതേശ്വര്‍ പൂജാരയുടേയും ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് കടുത്ത ഭീഷണിയായിരിക്കും. സ്ഥിരതയുള്ള പ്രകടനമാണ് ഇദ്ദേഹം നടത്തുന്നത്.

ചുരുക്കം ചില ഇന്നിംഗ്‌സുകളില്‍ മാത്രം പരാജയപ്പെട്ടിട്ടുള്ള സര്‍ഫറാസ് വെറും ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 224.2 ശരാശരയില്‍ 1121 റണ്‍സാണ് സര്‍ഫറാസ് വാരിക്കൂട്ടിയത്. 71*, 36, 301*, 226*, 25, 78, 177, 6 എന്നിങ്ങനെയാണ് സൗരാഷ്ട്രയ്ക്കെതിരായ മല്‍സരത്തില്‍ താരത്തിന്റെ മുമ്പത്തെ സ്‌കോറുകള്‍. ഓപ്പണര്‍മാര്‍ പൃഥ്വി (1), ആകര്‍ഷിത് ഗോമല്‍ (8) എന്നിവരും പിന്നാലെയെത്തിയ സച്ചിന്‍ ദേവും(18) പെട്ടെന്ന് പുറത്തായി മുംബൈ മൂന്നിന് 44 റണ്‍സെന്ന നിലയില്‍ പതറുമ്പോഴായിരുന്നു രഹാനെ-സര്‍ഫറാസ് ജോടി വമ്പന്‍ കൂട്ടുകെട്ടുമായി മുംബൈയെ ശക്തമായ നിലയിലെത്തിച്ചത്. 252 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. രഹാനെയെ പുറത്താക്കി ചിരാഗ് ജാനിയാണ് ഈ സഖ്യത്തെ വേര്‍പിരിച്ചത്.